ധനുഷ് നായകനായെത്തിയ ‘വാത്തി’ ഇനി ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി കഴിഞ്ഞ ഫെബ്രുവരി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ് ഉണ്ടായത്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയത്. സര് എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ധനുഷ് നായകനായ ‘വാത്തി’ ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലുള്ള ‘വാത്തി’ ഒടിടിയില്‍ മാര്‍ച്ച് 17നാണ് പ്രദര്‍ശനം തുടങ്ങുക. തമിഴകത്ത് ഗ്യാരന്റിയുള്ള നടന് എന്ന തന്റെ സ്ഥാനം ധനുഷ് അടിവരയിട്ട ‘വാത്തി’ നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 100 കോടി കളക്ഷന്‍ എടുത്തിരുന്നു. തമിഴകത്ത് ഗ്യാരന്റിയുള്ള നടന് എന്ന തന്റെ സ്ഥാനം അടിവരയിടുകയാണ് ധനുഷ് ‘വാത്തി’യിലൂടെ. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരുന്നു. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷനും ഡാന്‍സും ഇമോഷണല്‍ രംഗങ്ങളും കോമഡിയുമൊക്കെ മികച്ച രീതിയില്‍ സംവിധായകന് ചിത്രത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്, ഇളവരസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.