വീണ്ടും 100 കോടി നേടി ഒരു ധനുഷ് ചിത്രം; 100 കോടി ക്ലബ്ബിൽ ‘വാത്തി’
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബാലമുരുകന് എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. ആ അധ്യാപകന് മുന്നില്‍ കാലഘട്ടം നമിച്ചു നിന്നതിന്റെ സത്യസന്ധമായ ആവിഷ്കാരമായിരിക്കുകയാണ് തെലുങ്ക് സംവിധായകന് വെങ്കി ആറ്റ്ലുരി കഥയെഴുതി സംവിധാനം ചെയ്ത ‘വാത്തി’.
ഇപ്പോഴിതാ, പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ സിനിമയുടെ ബോക്സോഫീസ് കളക്ഷന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം 100 കോടി രൂപയാണ് ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ചിത്രം വലിയ ബൂക്കിങ്ങോ ഹൈപ്പോ ഇല്ലാതെയാണ് റിലീസ് ചെയ്തത്. എന്നാല്‍ രണ്ടാം ദിനത്തില്‍ തന്നെ ചിത്രം 20 കോടി ക്ലബില്‍ ഇടം നേടുകയുണ്ടായി.
തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ ചിത്രം രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തെലുങ്കില്‍ ‘സര്’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സമുദ്രക്കനിയാണ് പ്രതിനായകന്. ഗണിത അദ്ധ്യാപകനായെത്തുന്ന ധനുഷ് അഴിമതിക്കെതിരായും വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയും പോരാടുന്നതായാണ് ചിത്രത്തില്‍.ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിച്ചിരിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിക്കുന്നത്.