“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ
1 min read

“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്നലെ തിയറ്ററുകളിൽ എത്തി. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരുന്നു. ആ ആവേശം അതുപോലെ തന്നെ നിലനിർത്തുന്ന റിവ്യുകളാണ് പുറത്തു വരുന്നതും. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

“എത്ര മനോഹരം ആയി ആണ് നിങ്ങൾ ഇത് വരെ തിരിച്ചു വരാത്ത ഒരാളെ ഇത്രയും അധികം സ്‌നേഹിക്കുന്നത്. ആ സമയം “വിദ്യജീ ഈ ഒരു സീനിനെ, ബാഗ്രൗണ്ട് സ്കോറിങ് കൊണ്ട് മുകളിലേക്ക് എത്തിക്കുന്ന ഒരു നിമിഷം ഉണ്ട് . പ്രണയത്തിന്റെ എല്ലാം തീവ്രതയും അവിടെ ഉൾകൊണ്ടാണ് അത് മുകളിലോട്ട് പോകുന്നത്‌…… ❤️🎹🎼

സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത മനോഹരം ആയ. രണ്ടാമത്തെ റി-എഡിറ്റിംഗ് ആണ്.ആവിശ്യം ഇല്ലാത്ത വളരെ മനോഹരം ആയി കട്ട്‌ ചെയ്തു കളഞ്ഞതാണ് . അന്ന് ഈ സിനുകൾ സിനിമയിൽ എന്തിന് ആണ് ഉൾപെടുത്തു എന്ന് ഇപ്പോളും അറിയില്ല. പക്ഷെ രണ്ടാം വരവിൽ ഈ മ്യൂസിക്കൽ വിശ്വാസിൽ നിന്നും പലതും എടുത്തു കളഞ്ഞപ്പോൾ കിട്ടിയത്. ഒരു വിഷ്വൽ മ്യൂസിക് സമ്മാനം.തന്നെ ആയിരുന്നു. എടുത്തു വെച്ചാ ഓരോ ഷോട്ടും 👌🏻4k കാണുബോൾ.

“സന്തോഷ് ഡി. തുണ്ടിയിൽ. സാർ 24വർഷം മുൻപ് നിങ്ങൾ ചെയ്തു വെച്ചത്തിനും അത് ഫിലിം റോളിൽ നിന്നും കട്ട്‌ ചെയ്തു കളയാതിരുന്നതിലും സിബി മലയിൽ സാറും…നന്ദി ❤️

ഈ സിനിമയിൽ ലാൽ സാറിന് പകരം മറ്റൊരാളെ ചിന്ദിക്കാൻ പോലും പറ്റുന്നില്ല

കൈതപ്രം. നമ്പുതിരിയുടെ വരികൾക്ക് കാതലായാ ആത്മാവുണ്ടെന്ന് ഉണ്ട് എന്ന് പണ്ടേ അറിയാം പക്ഷെ അതിന്റ ഡബിൾ മടങ്ങ് എക്സ്ട്രാ ഒന്നൂടി കിട്ടി 🖋️🎼🎵

രഘുനാഥ് പലേരി സാർ. ട്രെയിലർ റിലീസ് ദിവസം പറഞ്ഞ വാക്കുകൾ ഓർക്കുന്നു. എന്റെ അക്ഷരങ്ങൾ സത്യം ആണ്…

അതെ സാർ ഇതിൽ കുടുതൽ ഒന്നും ഇല്ല ഒരു പ്രണയഗാനം പോലെ മനോഹരം 🥰👌🏻👌🏻👌🏻

SOMEBODY WANTS TO SAY SOMETHING TO SOMEONE🎼🎹

 

10/10

 

*Mundakayam Ajith