ജോഷി – മമ്മൂട്ടി കൂട്ട്കെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ഫോർമുലയായിട്ടും ധ്രുവത്തിന് ശേഷം ആ കൂട്ടുകെട്ടിൽ നിന്നും ഒരു ബ്ലോക്ക് ബസ്റ്റർ ഉണ്ടായിട്ടില്ല….
മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം തന്നെയായിരുന്നു നസ്രാണി. വളരെയധികം മികച്ച ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം വിമല രാമൻ, മുക്ത, തുടങ്ങിയവർ കൂടിയെത്തിയതോടെ ചിത്രം വളരെ മികച്ച ഒരു ദൃശ്യാനുഭവമായി ചിത്രം മാറുകയായിരുന്നു ചെയ്തത്. ഇന്ന് ടിവിയിൽ വന്നാൽ വലിയ ആവേശത്തോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ഒരു ചിത്രം തന്നെയാണ് നസ്രാണി. ജോഷി രഞ്ചി മമ്മൂട്ടി കൂട്ടുകെട്ട് തന്നെയായിരുന്നു ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷവും ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമ ഗ്രൂപ്പിൽ ചിത്രത്തെക്കുറിച്ച് ബിനീഷ് അച്യുതൻ എന്ന ഒരു വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ട് എക്കാലത്തെയും മികച്ച ഒരു വിജയഫോർമുല ആണെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.. അതിനുശേഷം ആ കൂട്ടുകെട്ടിൽ നിന്നും ഒരു ബ്ലോക്ക്ബസ്റ്റർ ഉണ്ടായിട്ടില്ല എന്നും ഉണ്ടെങ്കിൽ അത് 20-20 മാത്രം ആണ്.എന്നാൽ അത് മൾട്ടിസ്റ്റാർ ചിത്രമായി മാത്രമല്ലേ കാണാൻ സാധിക്കു എന്നതാണ് അദ്ദേഹം പറയുന്നത്. നസ്രാണി ഒരു വലിയ വിജയം നേടിയിരുന്നുവെങ്കിൽ ഒരുപക്ഷേ ജോഷി രഞ്ജിത്ത് കോമ്പിനേഷനിൽ കുറേ ചിത്രങ്ങൾ പിറന്നേനെ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇദ്ദേഹം പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെയാണ്…
ജോഷി – രഞ്ജിത് – മമ്മൂട്ടി ടീമിന്റെ പ്രഥമ ചിത്രമായ നസ്രാണി റിലീസ് ചെയ്തിട്ട് ഇന്ന് ഒന്നര പതീറ്റാണ്ട് പിന്നിടുന്നു. ദോഹ രാജൻ, ഹൊറൈസൺ എൻറർടെയിൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച നസ്രാണിയിൽ കോട്ടയം കേന്ദ്രീകരിച്ച്, കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഹൈപ്പിൽ റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. നസ്രാണിയുടെ കഥ. വിശാലമായ കാൻവാസിൽ വൻതാര നിര ഉണ്ടായിട്ടും എടുത്തു പറയാവുന്ന പോരായ്മകൾ ഇല്ലാതിരുന്നിട്ടും നസ്രാണിക്ക് പ്രേക്ഷകരെ ആകർഷിക്കാനായില്ല. മമ്മൂട്ടിയുടെ കിടിലൻ ഇൻട്രോയും ത്രില്ലടിപ്പിക്കുന്ന ഇൻറർവെൽ പഞ്ചും ക്ലൈമാക്സ് ട്വിസ്റ്റും ഒക്കെ രസകരമായിരുന്നെങ്കിലും പടം രക്ഷപെട്ടില്ല. ഒപ്പമിറങ്ങിയ ഷാഫിയുടെ പ്രഥ്വിരാജ് ചിത്രമായ ചോക്ലേറ്റ് വൻ വിജയം നേടുകയും ചെയ്തു.
ജോഷി – മമ്മൂട്ടി കൂട്ട്കെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ഫോർമുലയാണ്. എന്നാൽ ധ്രുവത്തിന് ശേഷം ആ കൂട്ടുകെട്ടിൽ നിന്നും ഒരു ബ്ലോക്ക് ബസ്റ്റർ ഉണ്ടായിട്ടില്ല. ഇടക്ക് ട്വന്റി – 20 ഉണ്ടെങ്കിലും അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരുന്നു. കമൽ, വിജി തമ്പി, ഐ.വി.ശശി, ഷാജി കൈലാസ്, തുടങ്ങിയ സംവിധായകരോടെല്ലാം സഹകരിച്ച രഞ്ജിത് നസ്രാണിയിലൂടെയാണ് ആദ്യമായി ഒരു ജോഷി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. നസ്രാണി ഒരു വൻ വിജയം നേടിയിരുന്നുവെങ്കിൽ ജോഷി – രഞ്ജിത് കോംബോയിൽ ഏതാനും ചിത്രങ്ങൾ കൂടെ ഉണ്ടായേനെ.എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായെങ്കിലും അവയെല്ലാം പരാജയപ്പെട്ട് ഭാഗ്യമില്ലാത്ത നായിക എന്ന് മുദ കുത്തപ്പെട്ട വിമലാ രാമൻ ആയിരുന്നു നസ്രാണിയിലെ നായിക. കാവ്യാ മാധവൻ നിരസിച്ച വേഷമാണ് മുക്ത ചെയ്തത്. സൂപ്പർ താര ചിത്രങ്ങളിൽ നായികാവേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കാവ്യ പിൻമാറിയത്. ബിജു മേനോൻ, വിജയരാഘവൻ, ലാലു അലക്സ്, അരുൺ, ജഗതി ശ്രീകുമാർ, കലാഭവൻ മണി തുടങ്ങിയവരെല്ലാം തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഭരത് ഗോപി, ദേവൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരുടെ സാനിധ്യം ഒരു 80 – കളുടെ പ്രതീതി ഉളവാക്കിയിരുന്നു. ഇനി ഒരു ജോഷി – മമ്മൂട്ടി ചിത്രത്തിനുള്ള സാധ്യത വിരളമാണ്. ഒരു പക്ഷേ ആ കൂട്ട്കെട്ടിലെ അവസാന ചിത്രമായിരിക്കാം നസ്രാണി.