“ഒരു സൂപ്പർസ്റ്റാർ സ്വയം നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാൻ കഴിക്കാതിരിക്കും”… ദുൽഖറിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മൃണാൾ താക്കൂർ
1 min read

“ഒരു സൂപ്പർസ്റ്റാർ സ്വയം നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാൻ കഴിക്കാതിരിക്കും”… ദുൽഖറിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മൃണാൾ താക്കൂർ

ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സീതാരാമം’. മൃണാൾ താക്കുറാണ് സിനിമയിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ രശ്മിക മന്ദന, ഭൂമിക ചൗള, ഗൗതം വാസുദേവ് മേനോൻ, സുമന്ദ്, പ്രകാശ് രാജ് തുടങ്ങിയ ഒട്ടനവധി താരനിരകളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണ് സീതാരാമം. സീതാരാമത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത അഭിമുഖത്തിൽ മൃണാൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാന്റെ വീട്ടിൽ പോയ സമയത്ത് മമ്മൂട്ടിക്കൊപ്പം പങ്കിട്ട നിമിഷങ്ങളെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൃണാൾ.

നയൻ ദീപ് എന്ന അവതാരകൻ മമ്മൂക്കയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. ‘മാമാങ്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് നയൻ ദീപ് മമ്മൂട്ടിയെ അഭിമുഖം ചെയ്തത്. അവതാരകന്റെ അനുഭവം പറഞ്ഞതിനു പുറകെയാണ് മൃണാളും അനുഭവം പങ്കുവെച്ചത്. “എനിക്കും ഒരു കാര്യം പറഞ്ഞേ മതിയാകൂ. ഓ മൈ ഗോഡ്, എനിക്കിത് എക്സ്പ്രസ് ചെയ്യാൻ പോലും പറ്റുന്നില്ല. ഡി ക്യുവിന്റെ ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യാൻ വേണ്ടി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ഡിന്നർ ടേബിളിൽ വെച്ച് മമ്മൂട്ടി സാർ എനിക്ക് ഫിഷ് സെർവ് ചെയ്തു. അത് വളരെ ഡെലീഷ്യസും സ്‌പൈസിയും ആയിരുന്നു. പക്ഷേ ഞാൻ സന്തോഷം കൊണ്ട് വളരെ ഇമോഷണൽ ആയിരുന്നു. സാർ എനിക്ക് ഫിഷ് വിളമ്പി തന്നിരിക്കുന്നു.

അതുകൊണ്ട് ഇതു മുഴുവൻ കഴിച്ചു തീർക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഒരു സൂപ്പർസ്റ്റാർ സ്വയം നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാൻ കഴിക്കാതിരിക്കും”. മൃണാൾ പറയുന്നു. ഇതേത്തുടർന്ന് ദുൽഖറും തമാശ രൂപേണ മൃണാളിന്റെ ഭക്ഷണം കഴിക്കുന്ന സമയത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. “എനിക്കിത് കാണാമായിരുന്നു, മൃണാൾ കഴിക്കുന്നത് ഞാൻ നോക്കി നിൽക്കുകയായിരുന്നു. ഈ വലിയ പീസ് മീൻ കഴിക്കാൻ സാവധാനം ശ്രമിക്കുകയായിരുന്നു മൃണാൾ. ഞാൻ അവളോട് പറഞ്ഞു, ഡോണ്ട് വറി, മുഴുവൻ കളിക്കാൻ പറ്റിയില്ലെങ്കിലും ഇറ്റ്സ് ഓക്കേ”. ദുൽഖർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർക്കുന്നു.