പോലീസ് ഓഫീസറായി സുരേഷ് ഗോപി സിനിമയില്‍ കോരിത്തരിപ്പിക്കുന്നത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ അബ്ദുല്‍ ബാസിത് ജനങ്ങനെ കൈയ്യിലെടുക്കുന്നു! വൈറല്‍ വീഡിയോ
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് സിവില്‍ എക്സൈസ് ഓഫീസര്‍ ആയ അബ്ദുള്‍ ബാസിദ്. ‘നാലാം മുറ’ എന്ന സിനിമയുടെ പ്രതികരണം എടുക്കാനെത്തിയപ്പോഴുള്ള യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സുരേഷ് ഗോപിയുടെ അതേ ശബ്ദമാണ് അബ്ദുള്‍ ബാസിദിനും ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
‘നാലാം മുറ’ എന്ന ചിത്രത്തെ കുറിച്ചുള്ള അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും സുരേഷ് ഗോപിയുടെ അതേ ശബ്ദം തന്നെയാണ്. ഒന്ന് കണ്ണടച്ച് കേട്ടാല്‍ ഇത് സുരേഷ് ഗോപി ആണല്ലോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദ സാദൃശ്യമുണ്ട് അബ്ദുള്‍ ബാസിദിന്. ഒപ്പം സുരേഷ് ഗോപിയുടെ ചില മാനറിസങ്ങളും അദ്ദേഹത്തിനുണ്ട്. സുരേഷ് ഗോപിയുടെ ഡ്യൂപ്പ് എന്ന പേരും ബാസിദിന് സോഷ്യല്‍ മീഡിയ നല്കി കഴിഞ്ഞു.
പാലക്കാട് സ്വദേശിയായ അബ്ദുല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്കൂള്‍ വിദ്യാര്‍ഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളര്‍ത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ബാസിത്. ബാസിതിന്റെ ലഹരിക്കെതിരെയുള്ള ക്ലാസുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സുരേഷ് ഗോപിയുടെ ശബ്ദം മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ ചടുലതയും വീര്യവും അബ്ദുല്‍ ബാസിതിന്റെ വാക്കുകളില്‍ കാണാം.
https://www.facebook.com/100002833646266/videos/615825786948554/
വീഡിയോ വൈറലായതോടെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ‘സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങളുമായി ബന്ധമുണ്ടെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ്. ആ ശബ്ദത്തിലൂടെ നല്ലൊരു അഭിപ്രായം സമൂഹത്തിന് കൊടുക്കാന്‍ കഴിഞ്ഞു. യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥന് എന്ന നിലയ്ക്ക് തന്നെ വലിയൊരു സന്തോഷമാണത്. സുരേഷ് ഗോപി ചേട്ടന്റെ മാനറിസങ്ങള്‍ എന്നും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വലിയൊരു ആരാധകന് കൂടിയാണ് ഞാന്‍. ഞാന്‍ യൂണിഫോം ഇടാന്‍ തുണങ്ങിയിട്ട് 15 വര്‍ഷമായി. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് എന്നൊക്കെ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളും തീപ്പൊരി വാക്കുകളുമാണ് നമ്മുടെ മനസ്സില്‍ വരാറുള്ളത്. അദ്ദേഹത്തിന്റെ ആ ഒരു വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന ആള് തന്നെയാണ് ഞാനും’, അബ്ദുള്‍ ബാസിദ് പറയുന്നു.