ഷാരൂഖ് ഖാൻ ഈസ്‌ കിംഗ് ഖാൻ ; റിലീസിനു മുന്നേ 100 കോടി നേടി പത്താന്‍! ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈമിന്
1 min read

ഷാരൂഖ് ഖാൻ ഈസ്‌ കിംഗ് ഖാൻ ; റിലീസിനു മുന്നേ 100 കോടി നേടി പത്താന്‍! ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈമിന്

ഷാറൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പത്താന്‍. പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചിത്രത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ബഹിഷ്‌കരണ ആഹ്വാനം നടക്കുമ്പോഴാണ് 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റത്. ജനുവരി 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.

Pathan Teaser: നാല് വർഷത്തിനുശേഷം 'കിംഗ് ഖാൻ' സ്ക്രീനിൽ; 'പത്താൻ' ടീസർ, റിലീസ് അടുത്തവർഷം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ആദ്യ ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു. ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും അതിലെ വസ്ത്രരീതിയുമായിരുന്നു വിവാദത്തിനിടയാക്കിയത്.

Shah Rukh Khan's Birthday: Net Worth, Pathan teaser and more

എന്നാല്‍ വിവാദം തുടരെ ആദ്യഗാനമായ് ബേഷ്രംഗും, ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. 2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്‌പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പത്താൻ ഇവിടെ അനുവദിക്കില്ല: ദീപികയുടെ ജെഎൻയു സന്ദർശനം 'സ്മരിച്ച്' ബിജെപി എംഎൽഎ – Pathan Movie - Manorama News

ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ട്രോഫി അനാവരണത്തിലും ലോകകപ്പ് ഫൈനല്‍ ദിനത്തിലെ ടെലിവിഷന്‍ ചാറ്റിലും പങ്കെടുത്ത ദീപിക പദുക്കോണും ഷാറൂഖ് ഖാനും ലോകവേദിയില്‍ തന്നെ ‘പത്താന്റെ’ പ്രചാരകരായി. ഷാറൂഖിനും ദീപികയ്ക്കും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നു.

Pathaan | Official Teaser | Shah Rukh Khan | Deepika Padukone | John Abraham | Siddharth Anand - YouTube

അതേസമയം, പത്താന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമന്‍ ഗാര്‍ഹിയിലെ പുരോഹിതന്‍ മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാന്‍ ശ്രമിക്കുന്നു. ദീപിക പദുക്കോണ്‍ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്‌കരിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുക, അല്ലാത്തപക്ഷം അവര്‍ക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണമെന്നാണ് ഇയാള്‍ പറഞ്ഞത്.