ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ
1 min read

ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ

2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്. ചിത്രത്തെ കുറിച് ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

ക്രോണിക് ബാച്ചിലർ – most eligible bachilor

ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ. ഒരുപാട് പ്രതിസന്ധിയിൽ കൂടിയാണ് സിനിമയുടെ ചിത്രികരണം പൂർത്തിയായത് എന്ന് കേട്ടിട്ടുണ്ട്. നായികമാരും പ്രോഡക്ഷനും മാറി മാറി വന്ന സിനിമ. ഈ സിനിമ ആദ്യം annouce ചെയ്തപ്പോൾ പ്രൊഡ്യൂസർ സ്വർഗ്ഗചിത്ര അപ്പച്ചൻ ആയിരുന്നു പിന്നിട്ടു പുള്ളിക്ക് മറ്റൊരു സിനിമ ഉള്ള കാരണം പിൻമാറേണ്ടി വന്നു പിന്നിട്ടു liberty ബഷീർ സിനിമ ഏറ്റെടുത്തു പക്ഷെ ബജറ്റിന്റെ കാര്യത്തിൽ സിദ്ദിക്കും ബഷീറും തർക്കത്തിൽ ആയി പുള്ളി സിനിമയിൽ നിന്ന് പിന്മാറി. അവസാനം ശീഷ്യന്റെ പടം ഏറ്റെടുക്കാൻ ഗുരുവായ ഫാസിൽ വന്നു അങ്ങനെ അമ്മു മൂവീസ് ഇന്റർനാഷണൽ ന്റെ banner ൽ സിനിമ പൂർത്തിയാക്കി. സിനിമ announce ചെയ്ത സമയത്തു നായികയായി സംയുക്ത വർമ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് പിന്നിട്ടു ജ്യോതിക, ലൈല എന്നിവരുടെ പേരുകളും വന്നു അവസാനം നായികയായി വന്നത് ramba ആയിരുന്നു. സഹോദരിയുടെ വേഷത്തിൽ ആദ്യം പരികണിച്ചത് കാവേരി, കാവ്യ മാധവൻ എന്നിവരെ ആയിരുന്നു അവസാനം ഭാവനയെ replace ചെയ്തു. ചിത്രത്തിലെ പ്രാധാന്യമുള്ള ഭവാനി എന്നാ കഥാപാത്രം ചെയ്യാൻ ഗൗതമി, ഐശ്വര്യ (നരസിംഹം ഫെയിം ) എന്നിവരെ പരികണിച്ചതായി കേട്ടിട്ടുണ്ട് ഐശ്വര്യയെ വെച്ചു കുറച്ചു scenes shoot വരെ ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് സത്യം ആണോ എന്ന് അറിയില്ല അവസാനം ആ കഥാപാത്രം ഇന്ത്രജയിൽ എത്തി അത് അവരുടെ career ലെ മികച്ച കഥാപാത്രം എന്ന് തന്നെ പറയാം. 2003 വിഷുവിനു റിലീസ് ആയ ഈ സിനിമയിലൂടെ ദീപക് ദേവ് ആദ്യമായി ഒരു സിനിമക്ക് സംഗീതം നൽകി. അദ്യ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്‌ ആക്കാൻ ഭാഗ്യം ലഭിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ഈ സിനിമയെ പറ്റി ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ഇതിലെ മനോഹരമായ ഗാനങ്ങളാണ് ഒപ്പം മുകേഷ്, ഇന്നോസ്ന്റ്, ഹരിശ്രീ അശോകൻ എന്നിവരുടെ കോമഡി രംഗങ്ങളും സിനിമയുടെ plus പോയിന്റ് ആണ്. 2001,2002 സമയത്തു പടങ്ങൾ കുറഞ്ഞ മമ്മൂട്ടിക്ക് വലിയ ഒരു തിരിച്ചു വരവ് നൽകിയ സിനിമയാണ് ക്രോണിക് ബാച്ചിലർ.