റോളക്സ് കഥാപാത്രം വേണ്ടെന്ന് വെച്ച് ചിയാന്‍ വിക്രം; കാരണം ഇതാണ്
‘വിക്രം’ എന്ന ചിത്രത്തില്‍ റോളക്സ് എന്ന കഥാപാത്രത്തിനായി സംവിധായകന് ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ. തമിഴ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് പകരം വിക്രം 2വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ തമിഴ് സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കമല്ഹാസന് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഈ ചിത്രം സമ്മാനിച്ചത്. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ പ്രേക്ഷകരുടം കൈയ്യടി നേടിയ ക്യാമിയോ റോള്‍ ആയിരുന്നു സൂര്യയുടെ റോളക്സ്.
അതേസമയം, ചെറിയ റോള്‍ ആയതുകൊണ്ടാണ് ലോകേഷിന്റെ ഓഫര്‍ വിക്രം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തതായി ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലും വിക്രത്തിന് ഒരു റോള്‍ ലോകേഷ് വാഗ്ദാനം ചെയ്തെങ്കിലും അതും വിക്രം നിരസിച്ചു. ഇതിലും ചെറിയ വേഷം എന്നത് തന്നെയാണ് കാരണമായി പറഞ്ഞത്.
വിക്രം എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് കമല്‍ ഹാസന്റെ പ്രകടനം തന്നെയാണ്. ആക്ഷന്‍ രംഗങ്ങളിലും ഡയലോഗ് ഡെലിവെറിയിലും വൈകാരിക നിമിഷങ്ങളിലും എല്ലാം തന്നെ കമല്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തെ വളരെ രസകരമായി തന്നെയാണ് സംവിധായകന് ലോകേഷ് കനകരാജ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. മലയാളത്തിന്റെ സൂപ്പര്‍താരമായി ഫഹദ് ഫാസിലും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു. അതുപോലെ, ചെമ്പന്‍ വിനോദ്, നരേന്, കാളിദാസ് ജയറാം തുടങ്ങിയ മലയാളി താരങ്ങളും സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.