“വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കാൻ ആയിരുന്നു തീരുമാനം”: ചന്ദ്ര ലക്ഷ്മൺ
ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. 2002 ൽ പുറത്തിറങ്ങിയ മനസ്സെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ടെലിവിഷൻ പരമ്പരകളിലും ചന്ദ്ര സജീവ സാന്നിധ്യമാണ്. സ്വന്തം, മേഘം, കോലങ്ങൾ, കാതലിക് നേരമില്ലേ എന്നിവയിലെ സാന്ദ്ര നെല്ലിക്കാടൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ചന്ദ്ര ലക്ഷ്മൺ എന്ന താരത്തെ പലർക്കിടയിലും അറിയപ്പെടുന്നത് തന്നെ സാന്ദ്ര നെല്ലിക്കാടൻ എന്ന പേരിലാണ്. താരത്തിന്റെ കരിയാറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സാന്ദ്ര നെല്ലിക്കടൻ എന്നത്.
സ്വന്തം സുജാത എന്ന പരമ്പരയിൽ ഇപ്പോൾ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണ് താരം. അടുത്തിടെ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്ര വിവാഹിതയായി എന്ന വാർത്ത സോഷ്യൽ മീഡിയ അറിഞ്ഞതും. സിനിമയിലും സീരിയലിലും സജീവമായ താരം ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം സുജാത എന്ന പരമ്പരയിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരികെ എത്തിയത്. ഏറ്റവും ഒടുവിലായി ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി താരം എത്തിയിരുന്നു. പരിപാടിയിൽ തൻറെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ചന്ദ്ര പറയുകയായിരുന്നു. ബ്രാഹ്മണ വിഭാഗത്തിൽ ജനിച്ച ചന്ദ്ര അടുത്തിടെ നടൻ ടോഷിനെ വിവാഹം കഴിച്ചിരുന്നു.
എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഈ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഈയടുത്ത് താരം ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. പിന്നാലെ താരം ഇരുപത്തിയെട്ടാമത്തെ ദിവസം ലൊക്കേഷനിലേക്ക് കുഞ്ഞുമായി തിരിച്ചെത്തുകയും ചെയ്തു. 2021 നവംബർ 10നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ടു മത വിഭാഗത്തിൽ പെട്ടവരാണ് എങ്കിലും തങ്ങൾക്ക് ഇരുവർക്കും കുടുംബത്തിന്റെ സമ്മതം ആവശ്യമായിരുന്നു എന്ന് ചന്ദ്ര ഷോയിൽ പറയുകയുണ്ടായി. ഞങ്ങൾ രണ്ടുപേരും ഒരേ ദിവസം ഒരേ സമയമാണ് വീട്ടുകാരോട് ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. എനിക്ക് ഒരാളെ ഇഷ്ടമാണ് എന്നും നിങ്ങൾ സമ്മതിച്ചാൽ വിവാഹത്തിലേക്ക് പോകാം എന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ ടോഷ് നല്ല പയ്യനാണെന്നും നമുക്കിതിനെപ്പറ്റി ആലോചിക്കാം എന്നുമായിരുന്നു അപ്പ പറഞ്ഞത്.
ചെറുപ്പം മുതൽ തന്നെ എൻറെ അഭിപ്രായങ്ങൾക്ക് അവർ ഒരു വില നൽകിയിരുന്നു എന്നും ചന്ദ്ര പറയുകയുണ്ടായി. ഇരുകുടുംബങ്ങളും സമ്മതം അറിയിച്ചതിന് പിന്നാലെ ഹിന്ദുമതാചാരപ്രകാരവും ക്രിസ്ത്യൻ മതാചാരപ്രകാരവും വിവാഹം നടത്തുകയായിരുന്നു. വിവാഹശേഷം താരദമ്പതികൾ യൂട്യൂബ് ചാനൽ തുടങ്ങുകയും ഇതിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്നും സുഹൃത്തുക്കളായി തുടരാം എന്നും ഞങ്ങൾ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു എന്നും ചന്ദ്ര പറയുന്നുണ്ട്. ഞങ്ങൾ സൗഹൃദത്തിൽ ആയ അതേ സമയത്ത് തന്നെ പരമ്പരയിൽ ഞങ്ങളുടെ കഥാപാത്രങ്ങളും പ്രണയത്തിലേക്ക് വഴിമാറുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ പലരും കമന്റുകൾ പറഞ്ഞിരുന്നത് ഇവർ വിവാഹിതരായ നന്നായിരിക്കും എന്നായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തകരും ഞങ്ങൾ നല്ല ജോഡിയാണെന്ന തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു എന്നാണ് ചന്ദ്ര തൻറെ ദാമ്പത്യ ജീവിതത്തെപ്പറ്റി ഷോയിൽ വ്യക്തമാക്കിയത്.