പത്താന് ചിത്രത്തില്‍ മാറ്റം വരുത്തണം; നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്
ഷാരൂഖ് ഖാന് നായകനായി എത്തുന്ന പത്താന് ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിലെ ചില ഭാഗങ്ങളും, ഗാനങ്ങളിലെ ചില ഭാഗങ്ങളിലും മാറ്റം വരുത്തി ചിത്രം വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചു. അടുത്തിടെയാണ് ചിത്രം സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്റം രം?ഗ് എന്ന ആദ്യ?ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ?ഗാനരം?ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ?ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ഖാന് ചിത്രമാണ് പത്താന്. ചിത്രത്തിലെ ആദ്യ ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു. ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും അതിലെ വസ്ത്രരീതിയുമായിരുന്നു വിവാദത്തിനിടയാക്കിയത്.
എന്നാല്‍ വിവാദം തുടരെ ആദ്യഗാനമായ് ബേ്ഷ രംഗും, ജൂമേ ജോ പത്താന് എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. 2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്പെയിന്,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ പത്താന് റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമന്‍ ഗാര്‍ഹിയിലെ പുരോഹിതന് മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാന്‍ ശ്രമിക്കുന്നു. ദീപിക പദുക്കോണ്‍ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്കരിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുക, അല്ലാത്തപക്ഷം അവര്‍ക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണമെന്നാണ് ഇയാള്‍ പറഞ്ഞത്.
അതേസമയം, പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചിത്രത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ബഹിഷ്കരണ ആഹ്വാനം നടക്കുമ്പോഴാണ് 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റത്.