‘ദളപതി 67’ ല്‍ വിജയിയുടെ വില്ലനായി എത്തുന്ന അര്‍ജുന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍
1 min read

‘ദളപതി 67’ ല്‍ വിജയിയുടെ വില്ലനായി എത്തുന്ന അര്‍ജുന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ദളപതി 67. ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ‘ദളപതി 67’നെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ‘ദളപതി 67’നെ കുറിച്ച് ലോകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.

Official : Thalapathy 67 announced | Lokesh kanagaraj | Anirudh | Thalapathy Vijay | Rathna kumar | - YouTube

ആക്ഷന്‍ കിംഗ് അര്‍ജുന്‍ ‘ദളപതി 67’ ല്‍ വില്ലനായി അഭിനയിക്കുന്നുവെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളാണ്. വിജയ്ക്കൊപ്പമുള്ള അര്‍ജുന്റെ ആദ്യ സിനിമയാണ് ഇത്. ഈ ചിത്രത്തിലെ അഭിനയത്തിന് 5 കോടിയോളം രൂപയാണ് അര്‍ജുന്റെ പ്രതിഫലം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Thalapathy 67 Film (@Vijay67online) / Twitter

അതേസമയം, ‘ദളപതി 67’ നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ലോകേഷ് കനകരാജും വിജയ്‌യും ആദ്യമായി ഒന്നിച്ച ചിത്രം ‘മാസ്റ്റര്‍’ ആയിരുന്നു. ഗലാട്ടയുടെ പരിപാടിയിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞത്. ‘മാസ്റ്റര്‍’ വിജയ്‌യുടേയും തന്റേയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു ലോകേഷ് കനകരാജ് അന്ന് പറഞ്ഞത്. ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായിരിക്കും വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലായിരുന്നു കുറേനാളായി ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Thalapathy 67 Update: Villain Arjun's Whopping Salary For Vijay-Lokesh's Film Will BLOW Your Mind - Filmibeat

അതേസമയം, ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘വിക്രം’. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

Thalapathy 67: Director Lokesh Kanagaraj drops an exciting UPDATE on Vijay's film | PINKVILLA