Artist
ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കും ഈ സിനിമ നിമിത്തമായിട്ടുണ്ട്. 2021 മാർച്ച് 26ന് തിയറ്ററിൽ റിലീസ് കഴിഞ്ഞ് സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ ‘വൺ’ എത്തുന്നത് ഏപ്രിൽ 27 മുതലാണ്. പക്ഷെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് വന്നതോടെ തിയറ്റർ റിലീസിനേക്കാൾ പ്രേക്ഷക പിന്തുണയാണ് ഈ രാഷ്ട്രീയ […]
അടിച്ചു പൊളിച്ചു കേരളം; പിണറായി വിജയനെ വാഴ്ത്തി നടൻ സിദ്ധാർത്ഥ്
2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയംകുറിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. ‘അടിച്ചു പൊളിച്ചു കേരളം’ എന്ന വിശേഷണം നൽകിയാണ് ബിജെപിക്ക് ഒരു സീറ്റുപോലും കൊടുക്കാതെ തുരത്തിയോടിച്ച കേരളത്തിലെ ജനങ്ങളോട് തന്റെ ആഹ്ലാദം സിദ്ധാർത്ഥ് പ്രകടിപ്പിച്ചത്. പിണറായി വിജയന് എല്ലാവിധ ആശംസകളും താരം നേരുന്നു. ഒരു നടൻ എന്നതിലുപരിയായി സാമൂഹ്യ പ്രവർത്തകനും വ്യക്തമായ രാഷ്ട്രീയ നിരീക്ഷകനും കൂടിയാണ് […]
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ #മെയ്ദിനാശംസകൾ
മെയ് 1 തൊഴിലാളി വർഗ്ഗ ദിനത്തിൽ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച മെയ്ദിനാശംസകൾ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനേയും പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും സംബന്ധിച്ച പോസ്റ്റാണ് ബോബി ചെമ്മണ്ണൂർ ഇട്ടിരിക്കുന്നത്. “മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി” എന്ന തലക്കെട്ടോടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് മെയ്ദിന ആശംസകൾ നേർന്നിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഒരു ട്രോൾ പോലെയാണ് […]