നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്രാ സൗകര്യം; സൈക്കിള്‍ സമ്മാനിച്ച് നടന് മമ്മൂട്ടി!
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം.
ണാത്രമല്ല, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ എന്നും മുന്നില്‍ നില്ക്കുന്ന താരമാണ്അദ്ദേഹം. ആവശ്യമുള്ളവര്‍ക്ക് സഹായം നല്കാന് ഒരു മടിയും കാണിക്കാത്ത, പ്രശസ്തി ആഗ്രഹിക്കാതെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന താരമാണ് അദ്ദേഹം. എന്നാല്‍ പലപ്പോഴും താരം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിത അത്തരത്തില്‍ മമ്മൂട്ടി ചെയ്ത കാരുണ്യ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പുനലൂര്‍ ജില്ലയിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് അവരുടെ യാത്രാ സൗകര്യത്തിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ച വാര്‍ത്തയാണത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആണ് കുട്ടികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
അതേസമയം, കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടന് മമ്മൂട്ടിയുടെ ജന്മദിനത്തില് കുട്ടികള്‍ക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് ‘പ്രകൃതിസൗഹൃദ സഞ്ചാരം’ ഒരുക്കുന്ന സൈക്കിള്‍ വിതരണം.
നേരത്തെ, കഴിഞ്ഞ ഓണത്തിന്റെ മുന്നോടിയായി വയനാട്ടിലെ ആദിവാസി ഊരുകളില്‍ ഓണക്കോടിയും നല്‍കിയിരുന്നു മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്. ചെതലത്ത് റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് മമ്മൂട്ടിയുടെ വക ഓണക്കോടികള്‍ വിതരണം ചെയ്തത്.