Latest News

” മമ്മൂട്ടി മനോഹരമായി അഭിനയിക്കും, എന്നാൽ മോഹൻലാലിന്റെ അഭിനയം ഊഹിക്കാൻ സാധിക്കാത്തത്. ” – ജോൺ പോൾ അന്ന് പറഞ്ഞത്

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. എന്നാൽ രണ്ടുപേരുടെയും അഭിനയ രീതിയിൽ ഒരുപാട് വ്യത്യസ്തതകൾ ഉണ്ട്. മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്ത് വളരെ വിശദമായി കാര്യങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന വാത്മീകി എന്നീ നിലകളിൽ പേര് കേട്ട കലാവ്യക്തിത്വമാണ് ജോൺ പോൾ. അടുത്ത സമയത്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന് ഒരു വലിയ നഷ്ടം സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൂപ്പർതാരങ്ങളടക്കം എല്ലാവരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് , രണ്ട് തരത്തിലുള്ള അഭിനയമാണ് ഉള്ളതെന്നാണ്. അതോടൊപ്പം തന്നെ അദ്ദേഹം മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, മമ്മൂട്ടി വളരെ മനോഹരമായാണ് അഭിനയിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ അഭിനയം എന്ന് പറയുന്നത് നമുക്ക് ഊഹിക്കാൻ പറ്റാത്ത തരത്തിലുള്ളതാണ്. അതുവരെ വളരെ രസകരമായ രീതിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാൾ പെട്ടെന്ന് കഥാപാത്രമായി മാറുക എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.

അങ്ങനെ ഒരാൾ തന്നെയാണ് മോഹൻലാലൽ അദ്ദേഹം പറയുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം എന്നത് ഭരതം എന്ന സിനിമ തന്നെയാണ്. ആ സിനിമയിലെ മോഹൻലാലിന്റെ അഭിനയം കണ്ട് അമ്പരന്ന് പോയിട്ടുണ്ടെന്നും ജോൺ പോൾ പറയുന്നുണ്ട്. ഒരിക്കൽ താൻ ചിത്രത്തിന്റെ സംവിധായകനോട് ചോദിച്ചിട്ട് ഉണ്ടായിരുന്നു സംഗീതം ഇല്ലായിരുന്നെങ്കിൽ എങ്ങനെയാണ് നിങ്ങൾ ഈ ചിത്രം എടുക്കുകയെന്ന്. അന്ന് തനിക്ക് ലഭിച്ച മറുപടി സംഗീതം ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം ഉണ്ടാകില്ല എന്നതായിരുന്നു. നെടുമുടി വേണുവും മോഹൻലാലും തകർത്തഭിനയിച്ച ഒരു ചിത്രം തന്നെയായിരുന്നു ഭരതം. വികാരഭരിതമായ പലാ കഥാപാത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള ഒരു ചിത്രമാണ് ഭരതം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ തോതിലുളള ചലനങ്ങൾ ആണ് ഈ ചിത്രം സൃഷ്ടിച്ചത്. ഇന്നും മോഹൻലാൽ ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഭരതം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.

മോഹൻലാൽ തന്നെയായിരുന്നു ചിത്രം നിർമ്മിച്ചതും. അതുവരെ നമ്മളോട് തമാശയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാൽ പെട്ടെന്ന് കഥാപാത്രമായി മാറുക. അതിനുശേഷം നമ്മളെപ്പോലും അവിസ്മരണീയമാക്കി കൊണ്ട് മികച്ച പ്രകടനം നടത്തുക. ഇങ്ങനെയൊക്കെയാണ് മോഹൻലാലിനെ കുറിച്ച് അദ്ദേഹം തുറന്നു പറയുന്നത്. മോൺസ്റ്റർ, ബറോസ്, റാം തുടങ്ങിയ ചിത്രങ്ങളൊക്കെയാണ് മോഹൻലാലിന്റെതായി പുറത്ത് വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ. ഇതിൽ ബറോസ് എന്ന ചിത്രം മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ ചിത്രത്തിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.