‘സിനിമയിലെ കിടപ്പറ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ : എന്ത് ചെയ്യണമെന്നറിയാതെ ഈ നടൻ’ വിനായകൻ പ്രതികരിക്കുന്നു
1 min read

‘സിനിമയിലെ കിടപ്പറ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ : എന്ത് ചെയ്യണമെന്നറിയാതെ ഈ നടൻ’ വിനായകൻ പ്രതികരിക്കുന്നു

സാധാരണയായി സമൂഹമാധ്യമങ്ങളിൽ തന്റെ പ്രതികരണങ്ങൾ നടൻ വിനായകൻ എപ്പോഴും അറിയിക്കാറുള്ളത് ചില സ്ക്രീൻഷോട്ടുകൾ വഴിയും യാതൊരു എത്തും പിടിയും കിട്ടാത്ത ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുമാണ്. സമൂഹമാധ്യമങ്ങളിൽ വിനായകന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അദ്ദേഹം പങ്കുവയ്ക്കാനുള്ള എല്ലാ പോസ്റ്റുകൾക്കും രാഷ്ട്രീയപരമായി പല മൂല്യങ്ങളും ഉണ്ട് എന്ന് തന്നെയാണ് ഏറ്റവും വലിയ പ്രാധാന്യം നേടാൻ കാരണം. മുഖ്യധാരാ നടന്മാരിൽ എത്രത്തോളം രാഷ്ട്രീയ വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും അത് പറയാതെ പറയുകയും ചെയ്യുന്നത് വിനായകൻ മാത്രമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇപ്പോഴിതാ അദ്ദേഹം പുതിയതായി പങ്കുവെച്ച് ഇരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയി മാറികഴിഞ്ഞിരിക്കുന്നു. കാഴ്ചക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സ്ഥിരം പോസ്റ്റുകൾ പോലെയല്ല ഇത്തവണ വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് സ്ക്രീൻഷോട്ട്. വ്യക്തമായി വിഷയത്തിൽ തന്റെ പ്രതിഷേധം വിനായകൻ രേഖപ്പെടുത്തി എന്ന് ഏവർക്കും മനസ്സിലാക്കാൻ സാധിക്കും. കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് സജിൻ ബാബു സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് ബിരിയാണി.

ഇതിനോടകം നിരവധി പുരസ്കാരത്തിന് അർഹമായ ചിത്രം നിരൂപകപ്രശംസയും നേടിയെടുത്തു. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭർത്താവായി അഭിനയിച്ച ജയചന്ദ്രൻ എന്ന നടൻ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ അധിക്ഷേപിക്കുന്നതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വാർത്തയുടെസ്ക്രീൻഷോട്ട് ആണ് നടൻ വിനായകന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ന.ഗ്ന.ത പ്രദർശിപ്പിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങൾ കോർത്തിണക്കിക്കൊണ്ട് വീഡിയോ രൂപത്തിൽ ചിലയാളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ജയചന്ദ്രൻ വലിയ രീതിയിൽ അധിക്ഷേപത്തിന് ഇ.രയായത്. പതിറ്റാണ്ടുകളായി നാടകരംഗത്ത് സജീവമായി നിൽക്കുന്ന ഈ കലാകാരൻ സിനിമയിൽ തന്റെ അർപ്പണമനോഭാവം കൊണ്ട് പൂർണമായും സഹകരിച്ച് അഭിനയിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിലർ മനപ്പൂർവ്വം അദ്ദേഹത്തെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. അതിനുള്ള തന്റെ പ്രതികരണവും വിനായകൻ ഇപ്പോൾ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്നു കഴിഞ്ഞിരിക്കുന്നു.

Leave a Reply