‘ബിജു മേനോനും ജയറാമും ചെയ്യേണ്ട കഥകളുമായി മമ്മൂട്ടിയെ സമീപിക്കരുത്’; സിനിഫൈൽ ഗ്രൂപ്പിലെ കുറിപ്പ് വൈറൽ
മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം എന്ന സിനിമയുടെ വിജയമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയും പല റെക്കോർഡുകളും പൊളിച്ചെഴുതുകയും ചെയ്ത സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മാർച്ച് മൂന്നിനാണ് തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തിയത്. ആദ്യ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ കനത്ത ഡീഗ്രേഡിങ്ങും സിനിമയ്ക്കെതിരെ ഉണ്ടായിരുന്നു.
എന്നാൽ അതെല്ലാം മറി കടന്ന് സിനിമ സൂപ്പർ ഹിറ്റാവുകയും ചുരുങ്ങിയ സമയം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ മുഴുവൻ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കണ്ടുവരുന്നത്. മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും നിരൂപകരും ഒരു പോലെ ആസ്വദിച്ച സിനിമയായിരുന്നു ഭീഷ്മപർവ്വം. സുഷിൻ ശ്യാം ഒരുക്കിയ മനോഹരമായ സംഗീതവും, അമൽ നീരദിന്റെ സംവിധാനവും ആരാധകർ ഏറെ ആസ്വദിച്ചു.
സിനിമ ആസ്വാദകരെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ചത് മമ്മൂട്ടിയുടെ അഭിനയം തന്നെയായിരുന്നു. എഴുപത്തിയൊന്നാം വയസ്സിലും അദ്ദേഹത്തിൻ്റെ അഭിനയത്തിന് നിരവധി പ്രശംസകളാണ് എത്തുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ വന്ന ഒരു ആരാധകൻ്റെ കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇത്തരത്തിലുള്ള കഥയും കഥാപാത്രങ്ങളുമാണ് മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന് ആവശ്യമെന്നാണ് കുറിപ്പിൽ പറയുന്നത്. മമ്മൂട്ടി എന്ന അവിസ്മരണീയ നടന് ഇത്തരത്തിലൊരു കഥാപാത്രമാണ് ആവശ്യം. അദ്ദേഹത്തെ ഇങ്ങനെ കാണാനാണ് ഏവരും ആഗ്രഹിക്കുന്നതെന്നും ആരാധകൻ പറയുന്നു.
ഇനി സംവിധായകർ മമ്മൂട്ടിയുടെ അടുത്തേക്ക് സിനിമ ചെയ്യാനായി പോകുമ്പോൾ ഇതുപോലെ വെല്ലുവിളിയുള്ള, ആരാധകരെ ആവേശം കൊള്ളിക്കുന്ന കഥാപാത്രങ്ങളുമായി ചൊല്ലുക എന്നാണ് പറയുന്നത്. അല്ലാതെ ബിജുമേനോനും ജയറാമിനും ചേരുന്ന കഥാപാത്രങ്ങളുമായി മമ്മൂട്ടിയുടെ അടുത്ത ചെല്ലരുതെന്നും കുറുപ്പിലുണ്ട്. അൻപത് വർഷക്കാലമായി സിനിമയിൽ താര പദവിയിലുള്ള മമ്മൂട്ടിക്ക് ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇനി ആവശ്യം എന്നാണ് ഏവരുടെയും അഭിപ്രായം. ഏറെ കാലങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സിനിമ വിമർശകരിൽ നിന്ന് പോലും നല്ല അഭിപ്രായം കേൾക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
സിനിമയും ഭാവാഭിനയം കൊണ്ടുതന്നെ മമ്മൂട്ടിയെ ആരാധകരെ കയ്യിലെടുക്കുന്നുണ്ട്. ഓരോ സീനിലും അദ്ദേഹത്തിൻ്റെ സ്ക്രീൻ പ്രസൻസ് എടുത്തു പറയേണ്ടത് തന്നെയാണ്. മാത്രമല്ല ഈ പ്രായത്തിലും സംഘട്ടന രംഗങ്ങളെല്ലാം അതിമനോഹരമായി തന്നെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് പുറമേ സൗബിൻ, ശ്രീനാഥ് ഭാസി ,ഷൈൻ ടോം ചാക്കോ, നദിയാ മൊയ്തു, ലെന, ശ്രിന്ദ, സുദേവ്, മാലാ പാർവതി തുടങ്ങി എല്ലാ കഥാപാത്രങ്ങളും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിക്കഴിഞ്ഞു.