“മമ്മൂട്ടി സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും” ; ഭാഗ്യലക്ഷ്മി
സിനിമാമേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് അഭിനേത്രി കൂടിയായ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു.ഇപ്പോൾ മലയാള സിനിമാ രംഗത്ത് വലിയ വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കെ ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ശുദ്ധികലശം അനിവാര്യമാണെന്നും ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റെ ഇരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീകൾ രംഗത്തെത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
ജയസൂര്യയുടെ പേരിൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ സിനിമാപ്രേമികളെല്ലാം ഞെട്ടലോടെയാണ് അത് കേട്ടത്. ഫാമിലി മാൻ, ജെന്റിൽമാൻ ടാഗുകൾ ജനങ്ങൾ നൽകിയിരുന്ന നടന്മാരിൽ ഒരാളായിരുന്നു ജയസൂര്യ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്ത് വിടാത്ത പേജുകൾ കൂടി പുറത്ത് വന്നാൽ കൂടുതൽ വിഗ്രഹങ്ങൾ ഉടയുമെന്നാണ് സിനിമാപ്രേമികൾ തമാശയായി കുറിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ നടൻ മമ്മൂട്ടിയുടെ പേരിൽ ഒരിക്കലും ഇത്തരം ആരോപണങ്ങൾ ഉണ്ടാവില്ലെന്ന് സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും മറ്റും സമർത്ഥിക്കുന്നുണ്ട്.
അത്തരത്തിൽ മമ്മൂട്ടിക്ക് ക്ലീൻ ഇമേജാണെന്ന് ഉറപ്പിച്ച് പറയുന്നതിന്റെ ഭാഗമായി ആരാധകർ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. നടി ഭാഗ്യലക്ഷ്മി വർഷങ്ങൾക്ക് മുമ്പ് എസിവി ചാനലിന് നൽകിയ അഭിമുഖമാണത്. മമ്മൂട്ടിയോട് അധികം സൗഹൃദം പുലർത്താൻ തോന്നാതിരുന്നതിനെ കുറിച്ചാണ് വൈറൽ വീഡിയോയിൽ ഭാഗ്യലക്ഷ്മി പറയുന്നത്. “എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടൊരു മമ്മൂട്ടി എന്നൊരു വ്യക്തി ഒരിക്കലും അധികം അങ്ങനെ അടുക്കില്ല.പ്രത്യേകിച്ച് സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും. എന്തൊ അത് പുള്ളിയുടെ ഒരു നേച്ചറാണ്. ഇവരുടെ അടുത്തൊക്കെ എന്തിനാണ് അധികം അടുക്കാൻ പോകുന്നത് എന്നൊരു തോന്നലായിരിക്കാം. അടുക്കില്ല. ഡബ്ബിങ് തിയേറ്ററിൽ വന്നാൽ പോലും അങ്ങനെ സംസാരിക്കാറില്ല. അതുകൊണ്ട് നമുക്ക് അങ്ങനെ വ്യക്തിപരമായി ഒരിഷ്ടം പോലും അദ്ദേഹത്തോട് തോന്നാറില്ല. ആവശ്യമില്ലെന്ന മട്ടിലാണ് അദ്ദേഹം. നമുക്കും ആവശ്യമില്ല.”
“അങ്ങനൊരു അകൽച്ച എപ്പോഴും ഈ നടനിൽ എനിക്കുണ്ടായിരുന്നു. തൊണ്ണൂറിൽ അദ്ദേഹത്തിന്റെ ഒരുപാട് നല്ല സിനിമകൾ വന്നിട്ടുണ്ട്. ലൗഡ് സ്പീക്കർ, അരയന്നങ്ങളുടെ വീട്, വല്യേട്ടൻ, രാപ്പകൽ, കാഴ്ച, കറുത്തപക്ഷി, കഥപറയുമ്പോൾ, രാജമാണിക്യം, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് വരെ… ഇപ്പോൾ ഈ ഇടക്കാലത്ത് എത്തി നിൽക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ കേറി കേറി വരികയാണ് ” എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.