“ബാല ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്”   -മനോജ്‌ കെ ജയൻ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് ബാല
1 min read

“ബാല ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്” -മനോജ്‌ കെ ജയൻ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് ബാല

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് എന്നും വിസ്മയം തീർത്തിട്ടുള്ള നടനാണ് മനോജ് കെ ജയൻ. സർഗം, അനന്ദഭദ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന പ്രകടനം തന്നെയാണ് മനോജ് കാഴ്ച വച്ചിട്ടുള്ളത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അന്യഭാഷ നടനാണ് ബാല. ഇപ്പോൾ മനോജ് കെ ജയനെ കുറിച്ച് പറയുകയാണ് നടൻ ബാല. “തന്നെ പോലെ ഒരുപാട് നിയമ പോരാട്ടമാണ് മനോജ് കെ ജയൻ നടത്തിയിട്ടുള്ളത്. വളരെ അടുത്ത ബന്ധമാണ് തനിക്ക് മനോജ് കെ ജയനമായി ഉള്ളത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയനേന്നും ബാല പറയുന്നുണ്ട്. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു.

 

” ബാല ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്” അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരാൻ പാടില്ല. തിരിച്ചുവരണം. ഞാനുണ്ട് ഇങ്ങനെയായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത് എന്നും ബാല പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആ വാക്ക് എനിക്ക് നൽകിയ ആത്മവിശ്വാസം അത് വളരെ വലുതായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ന് മലയാളത്തിൽ ഏതൊരു നടനുമായിട്ട് താരതമ്യം ചെയ്യുകയാണെങ്കിലും മനോജ് കെ ജയനെ പോലെ നന്നായി കോമഡി ചെയ്യുന്ന ഒരാൾ ഇല്ല എന്നാണ് ബാല പറയുന്നത്. മനോജിന് ഭയങ്കര ഹ്യൂമർസെൻസ് ആണ് എന്നും ബാല വ്യക്തമാക്കുന്നു. സിമ്പിൾ ആയിട്ടാണ് അദ്ദേഹം പറയുന്നത്. കേൾക്കുന്നവർ അപ്പോൾ തന്നെ ചിരിച്ച് താഴെ വീണിട്ടുണ്ടാകും.

പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരത്തെയും താൻ കണ്ടിട്ടില്ലന്നും ബാല പറയുന്നുണ്ട്.. സീനിയേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഹാസ്യം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മനോജ് തെളിയിച്ചിട്ടുള്ളതാണ്. നടനായും സ്വഭാവനടനായും ഹാസ്യ നടനായി ഒക്കെ തന്റെ കഴിവ് മലയാള സിനിമയിൽ തെളിയിക്കുവാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് മനോജ് കെ ജയൻ എന്ന് പറയേണ്ടിയിരിക്കുന്നു. വാരിവലിച്ച് സിനിമകൾ ഒന്നും ചെയ്യാതെ തനിക്ക് ഇണങ്ങുന്ന തരത്തിലുള്ള വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച മുൻപോട്ട് പോകുവാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അഭിനയത്തിലും തന്റേതായി ഒരു വ്യത്യസ്തത അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്.