‘ജീവിതപാതയില് പെട്ടന്ന് ഒറ്റയ്ക്ക് ആയതുപോലെ ബാബുവിന് തോന്നി. ഇനിയെന്ത് എന്ന് അറിയാതെ നിന്നു പോയ നിമിഷം’………
ഒരു കാലത്തെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്നത് ബേബി ശാലിനി ആയിരുന്നു. ബേബി ശാലിനി ഉണ്ടാക്കിയ ഫാൻ ബെയ്സ് ഇന്നത്തെ ഒരു കുട്ടിതാരങ്ങളും മലയാളസിനിമയിൽ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ കടന്നു വന്ന പിന്നീട് അനിയത്തിപ്രാവ് ആയി മാറിയ നടിയാണ് ബേബി ശാലിനി. ശാലിനിയുടെ അച്ഛനായ ബാബുവിന്റെ ചില അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു ലേഖനം പോലെ ഇത് മനോരമ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. സിനിമ വളരെയധികം സ്വപ്നം കണ്ട ഒരു മനുഷ്യനായിരുന്നു ബാബു. വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും മദ്രാസിലേക്ക് വണ്ടി കയറിയത് സിനിമയോടുള്ള ഇഷ്ടം കൊണ്ട് തന്നെയായിരുന്നു.
കൊല്ലം സ്വദേശിയായ ഫൈറ്റ് മാസ്റ്റർ ഈസ്മൈലിന്റെ സഹായത്തോടെയായിരുന്നു മദ്രാസിലേക്ക് എത്തിയത്. എംജിആറിന്റെ വലിയ ആരാധകൻ ആയതിനാൽ തന്നെ അദ്ദേഹത്തെ അടുത്ത് കാണുകയും സംസാരിക്കുകയും ചെയ്യുക എന്ന മോഹത്തോടെ ആയിരുന്നു ഈ ഒരു ആഗ്രഹം. ബാബുവിന്റെ ആഗ്രഹം മനസ്സിലാക്കിയാണ് ഇസ്മായേൽ ഷൂട്ടിംഗ് കാണാൻ മദ്രാസിലേക്ക് വരുമെന്ന് പറഞ്ഞത്. ആ വാക്കുകളാണ് ബാബുവിന് പ്രചോദനമായത്. പിന്നെ കൂടുതൽ ആലോചിക്കാതെ മദ്രാസിലേക്ക് പോയി. ഇസ്മയിലിന്റെ വിലാസവും കയ്യിലുണ്ട്. അവിടെയെത്തി ഇസ്മയിലിനെ പോയി കണ്ടു. അവിടെയായിരുന്നു താമസിക്കാനുള്ള ഇടവും മറ്റും ഏർപ്പാടാക്കിയത്. പിന്നീട് ശാരദ സ്റ്റുഡിയോയിലേക്ക്. അവിടെ വേലൻ എന്ന പടത്തിലെ ഷൂട്ടിംഗ് നടക്കുന്നു. എംജിആർ ഫൈറ്റ് സീൻ. ചുവന്നു തുടുത്ത സുന്ദരനായ അദ്ദേഹത്തെ കണ്ട് ബാബു അന്തം വിട്ടു പോയി.
ശിവാജിയെ കൂടി കാണണം. അതിനു വിസ്മയ വഴിയുണ്ടാക്കി. ശിവാജിയുടെ ഗുരുദക്ഷിണ എന്ന പദത്തിന്റെ ഷൂട്ടിങ് ആദ്യം കണ്ടത്. പിന്നീട് ശിവജി മൂന്ന് റോളുകളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ടു. വളരെയധികം സന്തോഷത്തോടെ നിന്നു തിരികെ പോകുവാൻ മനസ്സ് അനുവദിച്ചില്ല. ഈസ്മെയിലിന്റെ ചിലവിലാണ് ജീവിതം മുഴുവൻ. അത് പോലും ചിന്തിക്കാതെ ഇനി തിരികെ പോവുന്നില്ലന്ന് തീരുമാനിച്ച സമയത്തും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. ദുർമുഖം കാണിച്ചില്ല മക്കളും ഭാര്യയും ഉള്ള അവരുടെ കുടുംബത്തിൽ ഒരാളെ കൂടി ചേർത്ത് നിർത്തി. പാട്ടിന്റെ വഴിയിലൂടെ മദ്രാസിൽ തന്റെതായ ഒരു ഇടം കണ്ടെത്തി. പിന്നീട് ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കോടമ്പാക്കത്ത് ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലികിട്ടി. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുകൂടി വിവാഹിതനായപ്പോൾ തീർത്തും ഒറ്റപെട്ടതുപോലെ ആയി ബാബു.