റിയല്‍ ലൈഫ് ചാര്‍ളി പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ ?
1 min read

റിയല്‍ ലൈഫ് ചാര്‍ളി പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ ?

ലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്‌നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്‌പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്.

റിയല്‍ ലൈഫ് ചാര്‍ളി എന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നുണ്ട്. സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാവാറുള്ളത്. ഓണനാളില്‍ പ്രണവ് പങ്കുവച്ച ഫോട്ടോ ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രണവ് ചിത്രം പങ്കുവെച്ചത്. സ്‌പെയ്ന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഫോട്ടോയോടൊപ്പം താന്‍ തന്നെ പകര്‍ത്തിയ മനോഹര ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്. അടുത്ത ചിത്രം എപ്പോഴാണ്, ആളെ കണ്ടുകിട്ടിയല്ലോ, യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന റിയല്‍ ലൈഫ് ചാര്‍ളി, തിരിച്ചു വരൂ ബ്രോ, എന്റെ പൊന്നു ബ്രോ ഒന്ന് തിരിച്ചു വായോ, ഇജ്ജാതി മനുഷ്യന്‍’, എന്നിങ്ങനെയാണ് നിരവധി പേരുടെ കമന്റുകള്‍. പ്രണവിന്റെ സാഹസിക വീഡിയോകളും പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം തന്നെ ആരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.

https://www.instagram.com/p/CkAZWYKLh-n/?utm_source=ig_web_copy_link

പ്രണവിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഹൃദയമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമാണ് നേടിയത്. 50 കോടി രൂപയിലധികം കളക്ഷനാണ് ഹൃദയം ബോക്‌സ്ഓഫീസില്‍ നിന്നും നേടിയത്. പ്രണവിന് പുറമേ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. കല്യാണിയും പ്രണവും മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

https://www.instagram.com/p/CkAZLMrLJT_/?utm_source=ig_web_copy_link