‘വില്ലനായും, സഹനടനായും, നായകനായും, ഹാസ്യനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന പകരം വയ്ക്കാനില്ലാത്ത നടന് ബിജു മേനോന്’ ; കുറിപ്പ് വൈറല്‍
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിന് ബിജു മേനോനും അര്‍ഹനായി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍(ബിജു മേനോന്), മികച്ച സംവിധായകന്(സച്ചി) എന്നിങ്ങനെയാണ് ചിത്രം വാരി കൂട്ടിയ പുരസ്കാരങ്ങള്‍. പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം രഗീത് കെ ബാലന് എന്ന ആരാധകന് സോഷ്യല്‍ മീഡിയയില്‍ നടന് ബിജു മേനോനെ കുറിച്ച് എഴുതിയ വാക്കുകളാണ് വൈറലായിരിക്കുന്നത്.
വില്ലന്‍ ആയും, സഹ നടനായും, നായകനായും, ഹാസ്യ നടനും ആയും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന പകരം വെക്കാനില്ലാത്ത നടന് ആണ് ബിജു മേനോന് എന്നാണ് കുറിപ്പില്‍ പറയുന്നത്. മലയാളത്തിന് പുറമെ തമിഴ,് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച ബിജു മേനോന് മുപ്പത് വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി തുടരുകയാണ്. ഏകദേശം നൂറ്റി അറുപതോളം സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
പ്രണയ വര്‍ണ്ണങ്ങളിലെ വിക്ടര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖില്‍, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമന് ,സ്നേഹത്തിലെ ശശിധരന്, മധുര നൊമ്പര കാറ്റിലെ വിഷ്ണു, മേഘ മല്‍ഹാറിലെ രാജീവ് അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ആണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, ഒരു താരമാകാന്‍ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് ബിജു മേനോന് ശ്രമിക്കുന്നത്. അതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ് അയ്യപ്പനും കോശിയിലെ അയ്യപ്പന് നായര്‍. ഇപ്പോള്‍ അദ്ദേഹം മികച്ച സഹ നടനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപെട്ട ആരാധിക്കുന്ന ഒരു കഥാപാത്രം ആണ് അയ്യപ്പനും കോശിയിലെ മുണ്ടൂര്‍ മാടന് എന്നാണ് കുറിപ്പില്‍ പറയുന്നത്. അയ്യപ്പന് നായര്‍ ആ സിനിമയില്‍ തകര്‍ത്താടിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി ബിജു മേനോന് എന്ന നടനെ നെഞ്ചിലേറ്റുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗംഭീര അഭിനയമായിരുന്നു അദ്ദേഹത്തിന്റെ. ചിത്രത്തില്‍ വളരെ ഏറെ സെമി-വില്ലന്‍ സ്വഭാവം ഉള്ള ഒരു കഥാപാത്രം ആയിരുന്നു അയ്യപ്പന് നായരുടേത്. ആര്‍ക്കു മുന്നിലും തോല്‍ക്കാത്ത ഒരു ഒറ്റയാന് ആയിരുന്നു. അദ്ദേഹത്തിന്റെ ഓരോ ഡയലോഗുകളും പ്രേക്ഷകരെ കട്ട ഫാന്‍ ആക്കി എന്നതാണ് സത്യം.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…..
വില്ലന്‍ ആയി സഹ നടനായി നായകനായും ഹാസ്യ നടനും ആയും എല്ലാം കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന പകരം വെക്കാനില്ലാത്ത നടന് ആണ് ബിജു മേനോന്.മലയാളം തമിഴ് തെലുങ്ക് സിനിമകള്‍ അടക്കം ഏകദേശം നൂറ്റി അറുപതോളം സിനിമകളില്‍ അഭിനയിച്ച നടന്.പ്രണയ വര്‍ണ്ണങ്ങളിലെ വിക്ടര്‍,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖില്‍, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമന് ,സ്നേഹത്തിലെ ശശിധരന്, മധുര നൊമ്പര കാറ്റിലെ വിഷ്ണു,മേഘ മല്‍ഹാറിലെ രാജീവ് അങ്ങനെ എത്ര എത്ര കഥാപാത്രങ്ങള്‍ ആണ്.തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാന്‍ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്. അതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ് അയ്യപ്പനും കോശിയിലെ അയ്യപ്പന് നായരും ആര്‍ക്കറിയാം ലെ ഇട്ടിയവിര യും എല്ലാം.ഇപ്പോള്‍ ഇതാ നാഷണല്‍ അവാര്‍ഡില്‍ മികച്ച സഹ നടനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു..
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപെട്ട ആരാധിക്കുന്ന ഒരു കഥാപാത്രം ആണ് അയ്യപ്പനും കോശിയിലെ മുണ്ടൂര്‍ മാടന്.മുണ്ടൂര്‍ മാടന് ആയും അയ്യപ്പന് നായര്‍ ആയും ബിജു മേനോന് എന്ന നടന് പുണ്ട് വിളയാടിയപ്പോള്‍ വല്ലാത്ത ഒരു ആവേശവും രോമാഞ്ചവും ആണ് എന്നിലെ പ്രേക്ഷകന് ലഭിച്ചത്.. എത്ര അനായാസം ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ പകര്‍ന്നാടിയിട്ടുള്ളത്.. അയ്യപ്പന് നായരില്‍ നിന്നും മുണ്ടൂര്‍ മാടനിലേക്ക് ഉള്ള പര കായ പ്രവേശം ഇന്നും എന്നെ അത്ഭുതപെടുത്തുന്നു..
ഒരു സെമി-വില്ലന്‍ സ്വഭാവം അയ്യപ്പന് നായരില്‍ പ്രകടമാണ്.. പക്ഷെ അയാള്‍ എനിക്ക് നായകന് ആണ്..ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈഗോയുടെ പ്രധിനിധി ആണ് അയ്യപ്പന് നായര്‍ അഥവാ മുണ്ടൂര്‍ മാടന്.മൂന്നു മണിക്കൂര്‍ അടുത്ത് ദൈര്‍ഘ്യം സിനിമക്ക് ഉണ്ടായിട്ടും ഒരിടത്തു പോലും പ്രേക്ഷകനെ ഒരു തരത്തിലും മുഷിപ്പിക്കാതെ തീയേറ്റര്‍ വിട്ടു ഇറങ്ങുമ്പോള്‍ കൂടെ കൂട്ടിയ ഒരു കഥാപാത്രം തന്നെ ആണ് മുണ്ടൂര്‍ മാടന്.
‘നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ, തൃശ്ശൂര്‍ കുമ്മാട്ടിയല്ല മുണ്ടൂര്‍ കുമ്മാട്ടി. പണ്ട്, ജന്മിമാര് കുമ്മാട്ടിക്കോലത്തില്‍ പാണ്ടികളെ ഇറക്കും. എതിര് നില്ക്കുന്ന യൂണിയന് പ്രവര്‍ത്തനമുള്ള ഹരിജന്‍സഖാക്കളെ തീര്‍ക്കാന്‍. ആദ്യത്തെ കുമ്മാട്ടിക്ക് കുറച്ച് സഖാക്കള്‍ തീര്‍ന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീര്‍ന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ, പാര്‍ട്ടിക്ക് കിട്ടി. 25 തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തില്‍ കൊണ്ടുവന്ന് നിര്‍ത്തി എം.എല്‍.എ. ചാത്തന്മാഷിന്റെ മുന്നില്‍. മാഷ് അവനോട് പറഞ്ഞു, മോനേ നീ ചെയ്തതൊന്നും തെറ്റല്ല, ചെറുത്തുനില്‍പ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം, എന്നുപറഞ്ഞ് നിര്‍ബന്ധിച്ച് അവനെ പോലീസില്‍ ചേര്‍ത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പന് നായര്‍, പിന്നീട് മുണ്ടൂര്‍ മാടന് എന്നൊരു വിളിപ്പേരും കെട്ടി. യൂണിഫോമില്‍ കയറിയതുകൊണ്ട് അവന് ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ ഇനി നിനക്ക് എന്താ സംഭവിക്ക്യാന്ന്…”
ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ആയ്യപ്പന് നായര്‍ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് ഒരു സീന്‍ പോലും കാണിക്കാതെ തന്നെ അതിന്റെ ആ തീവ്രത എന്തായിരുന്നു അല്ലെങ്കില്‍ ആരാണ് അയ്യപ്പന് നായര്‍ എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും..
വളരെ ഏറെ സെമി-വില്ലന്‍ സ്വഭാവം ഉള്ള ഒരു കഥാപാത്രം തന്നെ ആണ് അയ്യപ്പന് നായര്‍. ആരെയും വക വെക്കാത്ത എല്ലാത്തിനോടും പകയുള്ള.. ആര്‍ക്കു മുന്‍പിലും തല കുനിക്കാത്ത ഒരു ഒറ്റയാന്..പക നിറഞ്ഞ നോട്ടവും സംസാരവും സൗണ്ട് മോഡിലേഷനും എല്ലാം കൊണ്ടും കാണുന്ന പ്രേക്ഷകനെ കട്ട ഫാന്‍ ആക്കിയ കഥാപാത്രം.. അതാണ് അയ്യപ്പന് നായര്‍ അഥവാ മുണ്ടൂര്‍ മാടന്.
‘നിനക്ക് പരാതി ഇല്ല.. ഉണ്ടെങ്കില്‍ കുന്നുംപുറത്തു ഇരിക്കുന്ന നിന്റെ വീടും കുടുംബവും കുട്ട്യോളെയും കോരി വല്ല കൊക്കയിലേക്ക് ഇടും…
താന്‍ എന്താടോ ഈ കാണിച്ചത് ഇവന്റെ അപ്പിലിനു സ്റ്റേ ഉണ്ട് കട പൊളിക്കാതിരിക്കാന്‍..
അത് കൊണ്ട പൊളിച്ചത്..എനിക്കിനി നിയമം ഇല്ല സാറേ….
മാസ് ഡയലോഗും സ്ഥീരം ഫോര്‍മുലകളും തിരുകാതെ വിശ്വസനീയമായ രംഗങ്ങളാല്‍ റിയലിസ്റ്റിക് ആണ് അയ്യപ്പന് നായര്‍ എന്ന കഥാപാത്രം.പകരം വെക്കാനില്ലാത്ത കഥാപാത്ര സൃഷ്ടി.സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തും കൈയൊതുക്കം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തിയ സിനിമ.
തന്നെക്കാളും Star value ഉള്ള ഹീറോ ആയിട്ടുള്ള നടന്റെ കൂടെ നിന്ന് അഭിനയിച്ചു അയാളുടെ തന്നെ ആരാധകരെ തന്റെ ഫാന്‍ ആക്കിയ സിനിമയില്‍ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച ഒന്നാന്തരം ഹീറോ തന്നെ ആണ് അയ്യപ്പന് നായര്‍…
**രാഗീത് ആര് ബാലന്**