21 Jan, 2025
1 min read

ബറോസ് ഇനി ഒടിടിയില്‍ ; റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം വന്നത്. ഇപ്പോഴിതാ ഒടിടി റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ […]

1 min read

കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്, ഫെബ്രുവരി 20 ന് വേൾഡ് വൈഡ് റിലീസ്!

കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിൻ്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന […]

1 min read

38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം …!! ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് ആവനാഴി

റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തെത്തിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 3 ന് ചിത്രം […]

1 min read

രഹസ്യങ്ങളുടെ കൺകെട്ട്! അടിമുടി ദുരൂഹതയും കൗതുകവും നിറച്ച് ‘പ്രാവിൻകൂട് ഷാപ്പ്’, റിവ്യൂ വായിക്കാം

ഷാപ്പും ഷാപ്പിലെ പതിവുകാരും മലയാള സിനിമകളിൽ പല കാലങ്ങളിൽ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കള്ളിന്‍റെ വീര്യത്തിൽ പാതി ബോധത്തോടെയുള്ള ആളുകളുടെ ആട്ടവും പാട്ടും സംഭാഷണങ്ങളുമൊക്കെയായിട്ടാവും കള്ള് ഷാപ്പുമായി ബന്ധപ്പെട്ടുള്ള സീനുകള്‍ സിനിമകളിൽ വന്ന് പോകുന്നത്. ഒരു സിനിമയിൽ ചെറിയൊരു സീൻ മാത്രമാകും ചിലപ്പോള്‍ ഷാപ്പുമായി ബന്ധപ്പെട്ട് വരാറുള്ളത്. ഇവിടെ സിനിമയിൽ ഉടനീളം ഒരു ഷാപ്പിനെ അടിസ്ഥാനമാക്കിക്കൊണ്ട് കഥ പറഞ്ഞ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിൽ നിർത്തിയിരിക്കുകയാണ് സൗബിനും ബേസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’. മേൽക്കൂരയുടെ […]

1 min read

“മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത് ” ; വീണ നായർ

മമ്മൂട്ടിയെ നായകനായക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. കഴിഞ്ഞ വർഷങ്ങളിൽ മമ്മൂട്ടി തീർത്ത വിജയത്തിന് തുടക്കമിടാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം ഈ മാസം 23ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിലെ അഭിനേതാക്കളുടെ ചെറുവീഡിയോ അണിയറക്കാർ പുറത്തുവിടുകയാണ്. നടി വീണ നായരുടേതാണ് പുതിയ വീഡിയോ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണെന്നും ആ വലിയ ഭാഗ്യം […]

1 min read

അർജുൻ അശോകന്‍റെ ഈ വർഷത്തെ ആദ്യ ഹിറ്റ്! ‘എന്ന് സ്വന്തം പുണ്യാളനി’ൽ കൈയ്യടി നേടി താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച അര്‍ജുന്‍ ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായി അർജുൻ വളർന്നത്. മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ ഹരിശ്രീ അശോകന്‍റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ അർജുൻ ഇടം പിടിച്ചത് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ […]

1 min read

“മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് സിനിമകൾ മോശമാകുന്നത് കൊണ്ടുമാത്രല്ല” ; കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മലയാള സിനിമയ്‌ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. ഇനിയുമെത്രയോ സിനിമകൾ, വേഷങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അത്തരത്തിൽ മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. റിലീസ് ജനുവരി 30ന് ആണ്. രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ […]

1 min read

പറഞ്ഞ വാക്ക് തെറ്റിക്കില്ല ; എമ്പുരാന്റെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്.

മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഇരുപത്തിയേഴിന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം തെറ്റിക്കാതിരിക്കാൻ ദ്രുതഗതിയിലാണ് ജോലികള്‍ പുരോഗമിക്കുകയാണ്. മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ […]

1 min read

മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ […]

1 min read

ജനുവരി കളറാക്കാൻ മമ്മൂട്ടി ..!! ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയ്‍ലര്‍

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. പുറത്തെത്തിയ ട്രെയ്‍ലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. […]