‘കുഞ്ഞുങ്ങളെപറ്റി എത്ര കഥകേട്ടാലും അദ്ദേഹത്തിന് മതിയാവില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്
മലയാളത്തിന്റെ യുവ നടന്മാരില് തിളങ്ങി നില്ക്കുന്ന താരമാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടന് ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ആസിഫ് എന്ന് തന്നെയായിരിക്കും. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ താരം അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. നടന് സുരേഷ് ഗോപിയെക്കുറിച്ച് താരം പറയുന്ന കാര്യങ്ങള്‍ വൈറലാവുന്നത്. സുരേഷേട്ടന് നല്ല രസമാണെന്നും ആദ്യം കാണുമ്പോള്‍ സുരേഷ് ഗോപി പിന്നെ കാണുമ്പോള്‍ ഒരു കൊച്ചുകുട്ടി അതാണ് സുരേഷേട്ടനെന്നും കുഞ്ഞുങ്ങളെപറ്റിയാണ് എപ്പോഴും സംസാരിക്കുന്നതെന്നും ആസിഫ് പറയുന്നു. സുരേഷ് ഗോപിയെ ആദ്യം കാണുമ്പോള്‍ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും അദ്ദേഹത്തോട് അടുക്കും തോറും ഗോകുലിനെക്കാള്‍ ചെറിയ കുട്ടിയായി നമുക്ക് തോന്നും. എപ്പോള്‍ കണ്ടാലും കുട്ടികളെപറ്റിയാണ് കൂടുതലും സംസാരിക്കുന്നത്. കുഞ്ഞുങ്ങളെപറ്റി എത്രകഥ കേട്ടാലും അദ്ദേഹത്തിന് മതിയാവില്ല. അവര്‍ ഭക്ഷണം കഴിക്കുന്നുണ്ടോ തുടങ്ങി അവരുടെ എല്ലാകാര്യവും അദ്ദേഹം ചോദിക്കാറുണ്ടെന്നും ആസിഫ് പറയുന്നു.
സുരേഷേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് ഇടപ്പള്ളി സിഗ്നലില്‍വെച്ചാണ്. ഞാനും സുഹൃത്തും കൂടി ആലുവയിലേക്ക് പോവുന്നവഴി നമ്മള് സിഗ്നലില്‍ കിടക്കുമ്പോള്‍ ഒരു ഓടി ക്യൂ സെവന് വൈറ്റ് കാറ് സിഗനല്കിട്ടി മുന്നോട്ട് വരുമ്പോള്‍ സിഗ്നല്‍ കട്ട് ചെയ്ത് ആലുവ സൈഡില്‍ നിന്നും ഒരു പ്രൈവറ്റ് ബസ് വരുന്നു. ഓഡി കാറില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങി ചെന്ന് ബസ് ഡ്രൈവറെ ചീത്ത പറഞ്ഞു. ഞാന്‍ ആദ്യം വിചാരിച്ചത് ഷൂട്ടിംങ് ആണെന്ന്. പക്ഷേ പിന്നീടാണ് സത്യം മനസ്സിലായത്. അത്രമാത്രം ജനുവിനായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. പല സമയത്തും ഇദ്ദേഹത്തെ പലരും കളിയാക്കാറുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പെര്ട്ടികുലറായിട്ടുള്ള ആളാണ്. മറ്റുള്ളവര്‍ക്ക് അത്രസഹായം ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് നല്ല റെസ്പെക്ട് തോന്നും അദ്ദേഹം അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം കാണുമ്പോളെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.