
” മമ്മൂക്ക എപ്പോഴും അങ്ങനെയാണ്” സെറ്റിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുസിത്താര

മലയാള സിനിമയിലെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ മുൾമുനയിൽ എത്തിക്കുന്ന പ്രകടനമായിരുന്നു എന്നും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തിയത്. മമ്മൂക്കയെ കുറിച്ച് മറ്റുള്ള താരങ്ങൾക്കെല്ലാം വലിയ സ്നേഹം തന്നെയാണ്. അതേസമയം അദ്ദേഹത്തോട് പോയി സംസാരിക്കാനും പല താരങ്ങൾക്കും മടിയാണ് എന്നാൽ ഇപ്പോൾ പ്ലാൻ അഭിനയിച്ച കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലെ ഒരു അനുഭവം തുറന്നുപറയുകയാണ് നടി അനു സിത്താര.

സിനിമയിൽ സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടിയോടൊപ്പം അവതരിപ്പിച്ചത് അനുസിതാരയാണ് . താരം ബീഹെയൻഡ് വുഡ്സിന് നൽകിയിരിക്കുന്ന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് . താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. സിനിമാ സെറ്റിൽ വെച്ച് നടന്ന അപ്രതീക്ഷിതമായ ഒരു സംഭവം ആണ് താരം പരിപാടിയിലൂടെ തുറന്നു പറഞ്ഞത്. സിനിമാ സെറ്റിൽ വച്ച് നടന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തെ കുറിച്ച് അവതാരിക ഒരു അനുഭവം പറയാൻ പറഞ്ഞപ്പോൾ കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലെ അനുഭവമാണ് താരം പങ്കുവെച്ചത്.

സിനിമയിലെ ഒരു രംഗം അഭിനയിച്ചു നോക്കാം എന്നുപറഞ്ഞ് മമ്മൂക്ക തന്നെയാണ് എല്ലാവരെയും വിളിച്ചുവരുത്തിയത്. എന്നാൽ തനിക്ക് അത് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയത്. പ്രാക്ടീസ് ചെയ്യാൻ വിളിച്ചപ്പോൾ താൻ മറ്റെവിടെയോ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ തന്നെ മമ്മൂക്ക എടി പൊട്ടി നിന്നെ അല്ലേ അങ്ങനെ ചെയ്യാൻ പറഞ്ഞത് എന്നു പറഞ്ഞു ചീത്തവിളിച്ചു. എന്നാൽ തനിക്ക് അത് കേട്ടപ്പോൾ അത് തന്നെക്കാൾ താഴം കൂടുതലുള്ളതും ഈ ഫീൽഡിൽ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ളതുമായ ഒരു വ്യക്തി തന്നെ അഭിമാനത്തോടെ വിളിച്ചത് ആയിട്ടാണ് തോന്നിയത്. മമ്മൂട്ടിയുടെ കൂടുതൽ അടുത്തു നിൽക്കുന്ന വ്യക്തി എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.
