മോഹന്‍ലാല്‍- ടിനു പാപ്പച്ചന് ചിത്രത്തില്‍ അര്ജുന് അശോകനും ആന്റണി വര്‍ഗീസും
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ എല്ലാം കേള്‍ക്കാന്‍ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ അര്ജുന് അശോകനും ആന്റണി വര്‍ഗീസും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായി അര്ജുന് അശോകനും ആന്റണി വര്‍ഗീസും ആദ്യമാണ്. ടിനു സംവിധാനം ചെയ്ത സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളില്‍ ആന്റണി വര്‍ഗീസായിരുന്നു നായകന്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകരെല്ലാം ഏറെ ആകാംഷയോടെയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പുതുവര്‍ഷത്തില്‍ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്നത്.രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചന്റെ ചിത്രം ഇതിന് പിന്നാലെ ഉണ്ടാവുമെന്നാണ് വിവരം. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹന്‍ലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ പേരോ പ്രമേയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.