“ലോക സിനിമയില്‍ ഇത്രയും ഈസിയായി അഭിനയിക്കുന്ന ആരുമില്ല” ; അന്‍സിബ ഹസ്സന്
മലയാളം-തമിഴ് സിനിമയിലൂടെ അറിയപ്പെടുന്ന നടിയാണ് അന്‍സിബ ഹസ്സന്. ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പരംഗ്ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ ജന ശ്രദ്ധ നേടി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അന്ഡസിബ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുക ദൃശ്യം സിനിമയിലെ അഞ്ജു ജോര്‍ജ് എന്ന കഥാപാത്രത്തെയാണ്.
ഇപ്പോഴിതാ, മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. മമ്മൂക്കയെ പോലെ തന്നെ ലാലേട്ടനും പത്ത് പേജ് ഡയലോഗുകളൊക്കെ തെറ്റിക്കാതെ പറയാറുണ്ടെന്നും, അത് കണ്ട് തനിക്ക അതിശയം തോന്നിയെന്നും, ഇതൊക്കെ എങ്ങനെയാണ് അവര്‍ക്ക് സാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും അന്‍സിബ പറയുന്നു. ലാലേട്ടന് അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്കാന്‍ ചെയ്യുന്നു, ഡയലോഗുകള്‍ പറയുന്നു. ഒരു വാക്ക് പോലും തെറ്റില്ല. അന്‍സിബ പറഞ്ഞു.
അതുപോലെ ദൃശ്യം സിനിമയുടെ ഷൂട്ടിങ് സമയത്ത് പാല്‍ക്കഞ്ഞി മാത്രമാണ് മോഹന്‍ലാല്‍ അന്‍സിബ പറയുന്നത്. ലാലേട്ടന് ദിവസവും വരുന്നത് കാണാന്‍ ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുമെന്നും, ദൃശ്യം 2 ഷൂട്ട് സമയത്ത് ലാലേട്ടന് ഡയറ്റിങ്ങിലായിരുന്നെന്നും അന്‍സിബ പറഞ്ഞു. പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. നമ്മള് ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുന്ന സമയത്ത് സജഷന്‍ ഷോട്ടൊക്കെയാണെങ്കില്‍ ലാലേട്ടന് കളിയാക്കി ചിരിക്കും. അപ്പോള്‍ താന്‍ ചിരിക്കാതെ, ചിരി പിടിച്ച് നിന്ന് അഭിനയിക്കും. പിന്നീട് ഷോട്ട് കഴിഞ്ഞ ഉടനെ പൊട്ടി ചിരിച്ച് പോകും. ദൃശ്യം സിനിമയില്‍ എന്റേത് ഒരു മൂഡി കഥാപാത്രമായിരുന്നത് കൊണ്ട് ലാലേട്ടന് ചിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും ഞാന്‍ അത്ര ചിരിക്കില്ലായിരുന്നെന്നും അന്സിഹബ കൂട്ടിച്ചേര്‍ത്തു.