അനൂപ് സത്യന്-മോഹന്‍ലാല്‍- ശോഭന ചിത്രം മെയ് മാസം ആരംഭിക്കുന്നു
മലയാള സിനിമയിൽ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ ആയ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ എന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയില്‍ തുടങ്ങും എന്നാണ് ഇപ്പോൾ അറിയുന്നത്.
റോഡ് മൂവീ ഗണത്തില്‍ വരുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങാൻ പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ഒരു യാത്രയാണ് സിനിമയുടെ പ്രമേയം. ഈ ചിത്രത്തിലൂടെ ഒരിട വേളയ്ക്കു ശേഷം അഭ്രപാളിയിൽ സൂപ്പർ താര ജോഡികളായ ശോഭന, മോഹൻലാൽ കൂട്ടു കെട്ട് വീണ്ടും കാണാൻ കഴിയുന്നതിലുള്ള ആവേശത്തിലാണ് സിനിമ ആസ്വാദകർ. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്കു ശേഷം ശോഭന വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്.
കൂടാതെ ചിത്രത്തിൽ നസ്റുദ്ദീന്‍ ഷാ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പൊന്തൻമാട എന്ന ചിത്രത്തിനു ശേഷം വലിയ ഇടവേളയ്ക്കു ശേഷമാണ് നസ്റുദ്ദീന്‍ ഷാ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ഇപ്പോൾ മോഹൻലാലിന്റെതായി നടക്കുന്നത്. ആ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ മോഹൻലാൽ അനൂപ് സത്യൻ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് അറിയുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം വളരെ പ്രോമിസിംഗ് ആയ സിനിമ ആയതു കൊണ്ട് തന്നെ പുതിയ ചിത്രത്തിനും ആരാധകർ ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്.