‘ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിന് നന്ദി’; ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്
ഭാര്യ ഷേമയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന് അനൂപ് മേനോന്. ഷേമയ്ക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് കൊണ്ടാണ് അനൂപ് മോനോന് ആശംസ അറിയിച്ചത്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും ഭാര്യയോട് ഒരുപാട് നന്ദിയുണ്ടെന്ന് അനൂപ് മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഏറെ നാളത്തെ സൗഹൃദത്തിനൊടുവില്‍ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്സാണ്ടറും വിവാഹിതരായത്. വളരെ ലളിതമായി ആര്‍ഭാടങ്ങളില്ലാതെ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. അനൂപിന്റെയും ഷേമയുടെയും എട്ടാം വിവാഹവാര്‍ഷിക ദിനമാണ് ഇന്ന്.
ഊഷ്മളമായ വിവാഹ ആശംസകള്‍ക്ക് നന്ദി. എന്റെ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന്, ആമിയെപ്പോലെയുള്ള ഒരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയായതിന്, എന്റെ ഏറ്റവും സാഹസിക യാത്രകളില്‍ സഹയാത്രികയായിരുന്നതിന്, ഇനി പോകാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസിന്, ഏറ്റവും പ്രധാനം എന്നെ ഞാനാകാന്‍ സമ്മതിച്ചതിന് നന്ദി പ്രിയേ. എന്നാണ് അനൂപ് മേനോന് കുറിച്ചത്.
Thankyou all for the warm anniversary wishes..thankyou sweetheart for putting up with my glorious stupidities and unapologetic madness,for gifting me a daughter like aami,for being the person that you are to my parents,for being my most adventurous co traveler in the countless journeys that we set out for, for being the beautiful mind that you are..and most importantly for letting me be what I am…..love..