“ഒപ്പം ഉള്ള സഹപ്രവർത്തകയോട് മോശമായി ഒരാൾ പെരുമാറിയപ്പോൾ അതുവരെ ആരും കാണാത്ത ഒരു മുഖമായിരുന്നു ലാലേട്ടന്”
മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരമാണ് നടൻ മോഹൻലാൽ. സിനിമ ലോകത്തുള്ളവർക്ക് തന്നെ വലിയ ബഹുമാനമാണ് അദ്ദേഹത്തോട് എന്ന് പറയേണ്ടിയിരിക്കുന്നു. കൂടെ അഭിനയിക്കുന്നവരെ വളരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് കൂടെ അഭിനയിച്ചിട്ടുള്ളവരെല്ലാം ഒരേപോലെ പറഞ്ഞിട്ടുള്ള കാര്യമാണ്. തന്റെ സഹപ്രവർത്തകർക്കും വളരെയധികം ബഹുമാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ..ഇപ്പോഴിതാ സഹപ്രവർത്തകയോട് വളരെ മോശമായി പെരുമാറിയ ആളോട് മോഹൻലാൽ പ്രതികരിച്ച ഒരു സംഭവമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ആ സംഭവത്തെക്കുറിച്ച് പറയുന്നത് സംവിധായകനും ചായഗ്രഹകനുമായ ഇസ്മായിൽ ഹസനാണ്. മാന്ത്രികം എന്ന സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ വച്ചായിരുന്നു ഈ സംഭവം നടന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയുടെ സമയത്ത് നടിയോടെ മോശമായി പെരുമാറിയ വ്യക്തിയോട് ആണ് മോഹൻലാൽ പ്രതികരിച്ചിരുന്നത്. അതുവരെ മോഹൻലാലിനെ ആരും അങ്ങനെയൊരു ഭാവത്തിൽ കണ്ടിട്ടില്ല എന്നാണ് ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇസ്മായിൽ പറയുന്നത്. വിഷ്ണുലോകം എന്ന സിനിമയിൽ വെച്ചാണ് താൻ ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുന്നത്. ആ സിനിമ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു. തനിക്ക് അദ്ദേഹത്തെ ആദ്യം അങ്ങോട്ട് കയറി പരിചയപ്പെടാൻ ഒരു ഭയം ഉണ്ടായിരുന്നു. നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലാലേട്ടൻ ഇങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങുകയും ചെയ്തു..
പിന്നെ നല്ല സുഹൃത്ത് ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഒരു മജ്സ്ട്രേറ്റ് ഹണിമൂൺ ട്രിപ്പിന് ഇടയിൽ സെറ്റിൽ ഷൂട്ട് കാണാൻ വന്നു. പുള്ളി വന്നപ്പോൾ ലാലേട്ടൻ അങ്ങോട്ട് പോയില്ല. ലാലേട്ടാ ഒരു മജിസ്ട്രേറ്റ് അല്ലേ വന്നത് അങ്ങോട്ടു പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അതിനെക്കാളും രസം നിങ്ങളുമായി കമ്പനി അടിച്ച് തോളിൽ കൈയിട്ട് ഇരിക്കാൻ ആണെന്നും അദ്ദേഹം പറയുന്നുണ്ട്. മാന്ത്രികത്തിന്റെ സമയത്ത് അദ്ദേഹം നാഷണൽ അവാർഡ് വിന്നർ ഒക്കെ ആയിട്ടിരിക്കുന്ന കാലമാണ്. അദ്ദേഹത്തിന് ഒരു സാത്വിക മനസ്സുണ്ട്. കാരണം ആരും വിഷമിക്കരുത് എന്നൊരു ചിന്തയുള്ള വ്യക്തിയാണ് മോഹൻലാൽ. ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഫീമെയിൽ ആർട്ടിസ്റ്റിനെ കാണാൻ വന്നവരിൽ ഒരാൾ അറിയാത്തതുപോലെ അവരുടെ ദേഹത്ത് കയറി തട്ടുകയാണ് ചെയ്തത്. അത് കണ്ട് ലാലേട്ടൻ അവനോട് ചൂടായി. ഞങ്ങൾ ആരും ഒരിക്കലും കാണാത്ത ഒരു മുഖമായിരുന്നു അത് എന്നും ഇസ്മായിൽ ഓർമ്മിക്കുന്നുണ്ടായിരുന്നു. ആ കുട്ടിയെ അദ്ദേഹം ഒരു സഹോദരിയെ പോലെയാണ് കണ്ടിരുന്നത്.