
“മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണ് ” ; അനശ്വര രാജൻ
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
ലാല്‍ സാറിനെയൊക്കെ കണ്ടു വളര്‍ന്നയാളാണ് എന്ന് പറയുകയാണ് അനശ്വര രാജൻ. സ്‍ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ റിയാലിറ്റി ചെക്കില്‍ ആയിരിക്കും. ശരിക്കും ആണോ എന്ന അത്ഭുതപ്പെടല്‍. ആള് സ്വച്ച് ചെയ്യുന്നത് ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ. അത് കണ്ടത് നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. അങ്ങനെ കണ്ട് വണ്ടറിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ട്. എന്നെ സംബന്ധിച്ച് മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണെന്നും പറയുന്നു അനശ്വര രാജൻ.
ബറോസാണ് മോഹൻലാലിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരുന്നു. സാങ്കേതിക തികവില്‍ എത്തിയ ഒരു ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല.മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുത്ത ചിത്രം ത്രീഡിയിലാണെത്തിയത്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്.
മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല. ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.