
“ഇന്‍സെക്യൂറായിരിക്കുമ്പോൾ ഇങ്ങനെ കേട്ടാല്‍ വേദന വരും” ; അനശ്വര രാജന്
മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാല താരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് അനശ്വര രാജന്. അടുത്ത കാലത്തായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരത്തിന്റെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് പരപ്പോഴും താരം ചർച്ചയായി മാറുന്നത്. വിമർശനങ്ങളെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെ പറ്റിയും തുറന്നു സംസാരിക്കാറുണ്ട്. പ്രണയ വിലാസം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ വന്നപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും ഒന്നിച്ച പരിപാടിയിലായിരുന്നു താരം സംസാരിച്ചത്.

താനടക്കമുള്ളവര്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെ കുറിചാണ് അനശ്വര സംസാരിച്ചിരിക്കുന്നത്. ‘ബോഡി ഷെയിമിങ്ങിനെ പറ്റി എന്നോട് സംസാരിക്കുന്നവരോട് ഇടക്കൊക്കെ ഞാന്‍ പറയാറുണ്ട്. ബോഡി ഷെയിമിങ്ങ് നേരിടുന്നവർക്ക് അതിന്റെ അനന്തരമെന്താണെന്ന് അറിയില്ല . തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ എന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളുടെ പേരിലോ ആളുകൾ കമന്റ് പറയുമ്ബോള്‍ എനിക്കും ബുദ്ധിമുട്ടുണ്ട്. എനിക്ക് ചുറ്റുമുള്ള ആളുകളെ കുറിച്ച് തടിച്ചു മെലിഞ്ഞു എന്ന് പറയുമ്പോൾ ഞാന്‍ എന്റെ ബോഡിയില്‍ ഇന്‍സെക്യൂര്‍ ആയിരുന്ന സമയത്തെ പറ്റിയാണ്. അത്തരം സംസാരങ്ങൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.

അപ്പുറത്ത് നിൽക്കുന്ന ആൾക്ക് അതെങ്ങനെ ബാധിക്കും എന്ന് അറിയാതെ ഇങ്ങനെയുള്ള സെൻസിറ്റീവ് വിഷയങ്ങളെ പറ്റി സംസാരിക്കരുത്. താരത്തിന്റെ ഈ തുറന്നു പരിശോധന വൈറലായി മാറിയിരിക്കുകയാണ്. കാരണം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് ബോഡി ഷെയിമിങ്. ആളുകൾ പഠിച്ച ഒരു മെലിഞ്ഞവരോ ആണെങ്കിൽ പോലും അവരുടെ ശരീരത്തെക്കുറിച്ചും മുഖത്തെക്കുറിച്ചും കമന്റുകൾ പറയുന്നതും അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ളതുമായ വാർത്തകൾ പലരും പറയാറുണ്ട് ഇതിനെ തക്കതായ മറുപടി നൽകി സോഷ്യൽ മീഡിയയിൽ പലരും നൽകാറുണ്ട്. അത്തരത്തിലുള്ള ഒരു നടിയാണ് അനശ്വര. അതേ സമയം പ്രണയത്തെ പറ്റിയുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് നടി മിയ സംസാരിച്ചു.