ചികിത്സയില്‍ കഴിയുന്ന നടന് ബാലയെ കാണാന്‍ ഓടിയെത്തി ആദ്യ ഭാര്യ അമൃത സുരേഷും മകളും
നടന് ബാലയെ കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ഇപ്പോള്‍ ചികിത്സയിലുള്ളത്. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ എത്തിയിരിക്കുകയാണ് മുന്‍ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത ആശുപത്രയില്‍ എത്തിയത്.
അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവില്‍ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അമൃതയ്ക്ക് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. ഗോപി സുന്ദര്‍ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്.
അതേസമയം, സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പ സമയത്തിന് ഉള്ളില്‍ നടന്റെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്നാണ് വിവരം.