“മമ്മൂട്ടി ഒരു ഭൂതമാണ്” : ബൈജു സന്തോഷ്‌ തുറന്നു പറയുന്നു
1 min read

“മമ്മൂട്ടി ഒരു ഭൂതമാണ്” : ബൈജു സന്തോഷ്‌ തുറന്നു പറയുന്നു

മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. പ്രായം തോൽക്കുന്ന ഭംഗിയോടെ ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂക്കയുടെ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ മനസ്സിൽ ആഴത്തിൽ ഇടം നേടുകയാണ്. ഓരോ കഥാപാത്രത്തെയും എത്രത്തോളം ഭംഗിയാക്കി ആരാധകരിലേക്ക് എത്തിക്കാം എന്ന കാര്യം മലയാളത്തിലെ യുവ താരങ്ങൾ മമ്മൂക്കയിൽ നിന്നും കണ്ടു പഠിക്കേണ്ടതുണ്ട്. മലയാളത്തിൽ നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് മമ്മൂക്കയുടെ പേര് തന്നെ പറയാൻ കഴിയും. അതുപോലെ തന്നെയാണ് മോഹൻലാലും ഏതൊരു കഥാപാത്രത്തെയും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച ആരാധകരെ വിസ്മയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി എന്നും എന്നാൽ അദ്ദേഹത്തെ ഒരു ഭൂതത്തോട് ഉപമിക്കുക ആണ് ബൈജു സന്തോഷ്. ബാല താരമായി സിനിമ മേഖലയിലേക്ക് എത്തിയ ബൈജു ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ മേഖലയിൽ സജീവമായി നിൽക്കുകയാണ് തനിക്ക് വരുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയിൽ ആരാധകർക്കും മുന്നിലെത്തിക്കാൻ ബൈജുവിന് സാധിക്കുന്നുണ്ട്. താരത്തിന്റെ അഭിനയമികവു കൊണ്ട് ധാരാളം അവസരങ്ങളും സിനിമാ മേഖലയിൽ നിന്നും താരത്തെ തേടിയെത്തുന്നുണ്ട് ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

മോഹൻലാൽ എന്ന നടൻ ഏതു കഥാപാത്രത്തെയും അവതരിപ്പിച്ച അത്ഭുതപ്പെടുത്തുന്ന നടനാണ്. അതേ സമയം മമ്മൂട്ടി എന്നു പറയുന്നത് ഒരു ഭൂതമാണ്. ഭൂതങ്ങളെ നമുക്കെല്ലാവർക്കും അറിയാം ഒരു കുപ്പിയിലുള്ള ഭൂതത്തിന് ഏതു തരത്തിലുമുള്ള ആളുകളിലേക്കും രൂപമാറ്റം വരുത്താനും അവരായി മാറാനും കഴിയും മമ്മൂക്കയും അതു പോലെയാണ്. ഏതു തരത്തിലുമുള്ള കഥാപാത്രങ്ങളുമായി മാറാൻ മമ്മൂക്കയ്ക്ക് സാധിക്കും അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഭൂതത്തോട് ഉപമിക്കുന്നതിൽ യാതൊരു തെറ്റുമില്ല. തനിക്ക് നേരെ വരുന്ന കഥാപാത്രങ്ങളോട് അവരായി മാറാനാണ് മമ്മൂക്ക എപ്പോഴും ശ്രമിക്കുന്നത് അതിന് സാധിക്കാറുണ്ട്. മമ്മൂക്കയുടെ ഓരോ കഥാപാത്രങ്ങളും അതു കൊണ്ടു തന്നെ വ്യത്യസ്തമായി നിൽക്കുകയും ചെയ്യുന്നുണ്ട്.