ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് ബോഗയ്‍ൻവില്ല …!! നാല് ദിവസത്തില്‍ നേടിയ കളക്ഷൻ
1 min read

ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് ബോഗയ്‍ൻവില്ല …!! നാല് ദിവസത്തില്‍ നേടിയ കളക്ഷൻ

താരത്തിന്‍റെയല്ലാതെ സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിക്കുന്ന അപൂര്‍വ്വം സംവിധായകരേ ഇന്ന് മലയാളത്തില്‍ ഉള്ളൂ. താരമൂല്യമുള്ള ആ സമവിധായകരുടെ നിരയില്‍ കസേരയുള്ള ആളാണ് അമല്‍ നീരദ്. അമലിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍‍വില്ല കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തിയറ്ററുകളില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പതിഞ്ഞ താളത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ക്ലൈമാക്സിലോട്ട് അടുക്കുമ്പോള്‍ ചടുലതയോടെ ഞെട്ടിക്കുന്നു. ബോഗെയ്‍ൻവില്ല നാല് ദിവസത്തില്‍ 25 കോടി രൂപയിലധികം നേടി യെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. ഫഹദുമുള്ള ബോഗയ്‍ൻവില്ല സിനിമയ്‍ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ്. കുഞ്ചാക്കോ ബോബൻ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രമായുണ്ടെങ്കിലും നായകനേക്കാളും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗൻവില്ല സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം ആണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും’ ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരുന്നുവെന്നായിരുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണമായത്. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നിന്നിരുന്നു. അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.