ദൃശ്യത്തിന് ശേഷം അൻപതിൽ പരം ഹൗസ് ഫുൾ ഷോകളുമായി തല്ലുമാല ; ഇത് കേരളക്കരയെ അമ്പരിപ്പിച്ച ബ്ലോക്ക്‌ബെസ്റ്റർ വിജയം..

ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. ചിത്രത്തിൽ പ്രിയ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത് ഇവരെക്കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്മാൻ തുടങ്ങിയ നിരവധി മികച്ച താരങ്ങളെയും ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ വാരി കൂട്ടിയിരിക്കുകയാണ്. ടോവിനോയുടെ അഭിനയ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തല്ലുമാലയിലെ വാസിം എന്ന് എല്ലാവരും ഒരേപോലെ പറയുന്നു.ചിത്രത്തിന്റെ പോസ്റ്റുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ചിത്രം റിലീസായി ആഴ്ചകൾ പിന്നിടുമ്പോഴും ചിത്രം വലിയ വിജയത്തോട് തന്നെയാണ് തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം ഹൗസ് ഫുൾ ഷോകളുമായാണ് തല്ലുമാല യാത്ര തുടരുന്നത് എന്നാണ് ഏറ്റവും പുതിയ വിവരമായി അറിയുന്നത്. 13 ദിവസം കൊണ്ട് 55 ഹൗസ് ഫുൾ ഷോകളുമായി തല്ലുമാല പുലിമുരുകന് ശേഷം കോട്ടക്കൽ ലീനയിൽ തുടർച്ചയായി അമ്പതിൽ കൂടുതൽ ഹൗസ് ഫുൾ ഷോകൾ പ്രദർശിപ്പിക്കപ്പെടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ ചിത്രം ഞങ്ങൾക്ക് സമ്മാനിച്ച തല്ലുമാലയുടെ അണിയറപ്രവർത്തകർക്കും വിതരണക്കാരായ സെൻട്രൽ പിക്ചേഴസിനും ഈ വിജയം ഞങ്ങൾക്ക് തന്ന സിനിമ ആവേശത്തോടെ നെഞ്ചിലേറ്റിയ ഓരോ പ്രേക്ഷകനും നന്ദി എന്നാണ് കോട്ടയ്ക്കൽ ലീന തിയേറ്റർ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന് ലഭിച്ച മികച്ച അഭിനന്ദനമായി തന്നെയാണ് അണിയറപ്രവർത്തകർ ഇത് കരുതുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു വാർത്ത വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടോവിനോ തോമസ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ മധുബാൽ ഈ ചിത്രത്തെ ആശംസകൾ അറിയിച്ചു കൊണ്ടു എത്തിയിരുന്നു. കല്യാണിയുടെ
കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം ടോവിനോയുടെ കരിയറിൽ വലിയ ഒരു ബ്രേക്ക് നൽകിയ ചിത്രം തന്നെയാണ് തല്ലുമാല എന്ന് എല്ലാവരും ഉറപ്പിച്ചു പറയുന്നുണ്ട്.

ടോവിനോയിൽ നിന്നും ഇനിയും ഇത്തരത്തിലുള്ള രസകരമായ സിനിമകൾ പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ടോവിനോയെ പോലെ തന്നെ ചിത്രത്തിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ട പേര് ഷൈൻ ടോം ചാക്കോയുടെ ആണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ ഷൈൻ ടോം ചാക്കോയും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.

Related Posts