
നിവിന് – ഹനീഫ് ചിത്രത്തിലെ നായികമാർ ഇവരൊക്കെ
മിഖായേൽ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ തരംഗമാകുന്നത്. എൻപി 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവർ നായികമാരാകുന്നു. ചിത്രത്തിന്റെ ചിത്രീകരണം യുഎഇയിൽ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പേര് വൈകാതെ തന്നെ അനൗൺസ് ചെയ്യുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയുടെ 42ാമത്തെ ചിത്രമാണിത്.

സിനിമയിൽ വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി എന്നി താരങ്ങൾ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിഷാദ് യൂസഫ് ആണ് എഡിറ്റർ. സിനിമയുടെ കൂടുതൽ രംഗങ്ങളും ചിത്രീകരിക്കുന്നത് യുഎഇയിലാണ് . അടുത്തിടെയാണ് നിവിൻ പോളിയുടെ പുതിയ ലുക്കിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത് . പുതിയ ചിത്രത്തിന്റെ സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച ശേഷമുള്ള നിവിൻ പോളിയുടെ ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങൾ ആരാധകർ ഇരു കൈയും നീട്ടി ഏറ്റെടുത്തിരുന്നു.


കുറച്ചു നാളുകൾക്ക് മുൻപ് വണ്ണത്തിന്റെ പേരിൽ നിരവധി നെഗറ്റീവ് കമന്റുകൾ നിവിൻ പൊളിയ്ക്ക് നേരെയുണ്ടായിരുന്നു. അതിനിടെയാണ് പുത്തൻ മേക്കോവറിലെത്തി താരം ഏവരെയും ഒന്നടങ്കം ഞെട്ടിച്ചത്. തമിഴിലും നിവിൻ പോളി നായകനാകുന്ന ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. റാം ഒരുക്കുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. ലോകേഷ് കനകരാജിന്റെ ചിത്രമായ ദളപതി 67ലും നിവിൻ പോളി അഭിനയിക്കുന്നുണ്ട് എന്ന തരത്തിൽ വാർത്ത അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയുടെ പുതിയ ഡീറ്റെയിൽസ് ഒന്നും ഇതു വരെ പുറത്തു വിട്ടിട്ടില്ല എന്തായാലും അധികം വൈകാതെ ആരാധകർക്ക് നിവിൻ പോളിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയും.