നടി നിത്യ ദാസ് വീണ്ടും വിവാഹിതയായി..! വരൻ ആരെന്നോ..?
1 min read

നടി നിത്യ ദാസ് വീണ്ടും വിവാഹിതയായി..! വരൻ ആരെന്നോ..?

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നിത്യ ദാസ്. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി നിത്യ മാറുകയും ചെയ്തിരുന്നു. വിവാഹശേഷമാണ് നിത്യ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള ഒരു ഭാഗ്യവും താരത്തെ തേടിയെത്തിയിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ വിജയം താരത്തിന് നിരവധി അവസരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം. മകൾ നൈനികയ്ക്കൊപ്പം ഉള്ള വീഡിയോ വൈറൽ ആയതോടെയാണ് നിത്യാ ദാസിനെ വീണ്ടും ആളുകൾ ഓർത്തു തുടങ്ങിയത്.

നിരവധി ആരാധകരെയും നിത്യ പിന്നീട് സ്വന്തമാക്കി തുടങ്ങി. ഇപ്പോഴിതാ നടി വിവാഹിതയായി എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മുൻപ് താരം വിവാഹം കഴിച്ചിരുന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല എന്ന പരിഭവം പല അഭിമുഖങ്ങളിലും താരം പറഞ്ഞിരുന്നു. വിമാനത്തിൽ വച്ച് കണ്ടുമുട്ടിയ വിക്കിയുമായി പ്രണയവിവാഹമായിരുന്നു നിത്യാ ദാസിന് സംഭവിച്ചത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചടങ്ങുകൾ എങ്കിലും തന്റെ ആഗ്രഹം പോലെ ഒരു വിവാഹം ആയിരുന്നില്ല നടന്നത് എന്നാണ് നിത്യ പറഞ്ഞിരുന്നത്. താലി എന്നത് പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രമായിരുന്നു. നെറ്റിയിൽ സിന്ദൂരം തൊടാനുമില്ല. പിന്നെ അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തിൽ അലങ്കോലമായ ഒരു കല്യാണമായിരുന്നു തന്റേത് എന്ന് ഒരിക്കൽ നിത്യ തന്നെ പറഞ്ഞിരുന്നു.

 

ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയുടെ ജഡ്ജാണ് നിത്യ. ഈ പരിപാടിയിൽ വെച്ചാണ് ആഗ്രഹിച്ചതുപോലെ ഒരു വിവാഹമായിരുന്നില്ല തന്റേത് എന്ന് പറഞ്ഞത്. ഇപ്പോൾ പരിപാടിയുടെ ഗ്രാൻഡ്ഫിനാലെക്ക് മുന്നോടിയായി നടിയും ഭർത്താവും മക്കളും ഒക്കെ തന്നെ വേദിയിലേക്ക് എത്തിയത്. നിത്യയുടെ ആഗ്രഹപ്രകാരമുള്ള കേരളത്തിലെ താലി കെട്ടണമെന്ന് ആയിരുന്നു പരിപാടിയിൽ പറഞ്ഞത്. നിത്യക്ക് ഒരു ആഗ്രഹമുണ്ട് എന്നും അത് ഈ വേദിയിൽ വച്ച് നടത്തണമെന്നും സംവിധായകൻ ജോണി ആന്റണിയാണ് പറഞ്ഞത്. കേരള സ്റ്റൈലിൽ നിത്യ ഒന്ന് വിവാഹം കഴിക്കണം എന്നായിരുന്നു ജോണി പറഞ്ഞത്. കേരള സ്റ്റൈലിൽ നിത്യയെ താലികെട്ടണം എന്നും അത് അവളുടെ ആഗ്രഹമാണ് എന്നും ജോണി ആന്റണി പറഞ്ഞു. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനു ഒടുവിൽ നിത്യയെ ഭർത്താവിനെ താലി അണിയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന് സാക്ഷിയായി നടിയുടെ രണ്ട് മക്കളും ഉണ്ടായിരുന്നു.