‘ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത് മൂന്നാം സ്റ്റേജില്‍! ആഹാരത്തിലും, ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് വന്നെങ്കില്‍ ക്യാന്‍സര്‍ ആര്‍ക്കും വാരം,! സുധീര്‍ പറയുന്നു
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് സുധീര്‍. കൊച്ചിരാജാവ് എന്ന സിനിമയിലെ ആ പ്രധാന വില്ലനെ ആരും തന്നെ അത്ര പെട്ടെന്ന് മറക്കില്ല. എന്നാല്‍ കുറച്ച് കാലമായി താരം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു താരം. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുധീറിന് ക്യാന്‍സര്‍ എന്ന രോഗം പിടിപെട്ടത്. അതേസമയം, ക്യാന്‍സര്‍ എന്ന രോഗത്തില്‍ നിന്നും തന്റെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയതെന്നാണ് താരം പറയുന്നത്.
അതുപോലെ, തന്റെ അസുഖത്തില്‍ നിന്ന് എങ്ങനെ മറികടക്കുമെന്നും ജീവിതത്തിലെ മറ്റു കാര്യങ്ങള്‍ എല്ലാം എങ്ങനെ മുന്നോട്ട് പോവും എന്ന ആലോചിച്ചിരിക്കുമ്പോഴാണ് ദേവദൂതനെ പോലെ സുരേഷേട്ടന്റെ സഹായം തന്നെ തേടി എത്തിയതെന്നും സുധീര്‍ വെളിപ്പെടുത്തുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ വന്നിട്ട് സുരേഷ് ഗോപി വിളിച്ചിരുന്നു എന്നും, സുധീറിന് വേണ്ടതെല്ലാം ചെയ്യാന്‍ പറഞ്ഞു എന്നും പറഞ്ഞത്. ഒരു കുറവും വരുത്താതെ എല്ലാം ചെയ്തു കൊടുക്കണം എന്നും സുരേഷ് ഏട്ടന് ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു സുധീര്‍ പറഞ്ഞു. എന്നാല്‍ തന്റെ കൈയ്യില്‍ സുരേഷ് ഗോപിയുടെ നമ്പര്‍ പോലും ഉണ്ടായിരുന്നില്ലെന്നും, ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചതെന്നും സുധീര്‍ പറഞ്ഞു. ഫോണില്‍ക്കൂടി ഒരു തവണ പോലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള ആളാണ് തനിക്ക് എന്തു സഹായവും ചെയ്ത് കൊടുക്കണമെന്ന് പറയുന്നത്. തന്റെ രോഗം സുരേഷ് ഗോപി എങ്ങനെ അറിഞ്ഞെന്ന് പോലും അറിയില്ലെന്ന് സുധീര്‍ പറഞ്ഞു.
ആരോഗ്യ കാര്യത്തില്‍ കൃത്യമായ ചിട്ട കൊണ്ട് പോവുന്ന ആളായിരുന്നു താനെന്നും, എന്നാല്‍ പെട്ടൊന്നൊരു ദിവസമാണ് തനിക്ക് ക്യാന്‍സര്‍ ആണ് എന്ന് അറിയുന്നതെന്നും താരം പറയുന്നു. തന്നെ ബാധിച്ചത് കോളന്‍ ക്യാന്‍സറായിരുന്നു. തന്നെ പോലെ ആഹാരത്തിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് ഈ അസുഖം വന്നെങ്കില്‍ ആര്‍ക്കും ഇത് വരാം, അതുപോലെ, കോളന്‍ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടലായിരുന്നു എന്നും സുധീര്‍ പറയുന്നു. ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് ചെറിയ രീതിയില്‍ ബ്ലീഡിംഗ് ഒക്കെ വരുമായിരുന്നു. പക്ഷെ അപ്പോള്‍ അത്ര വലിയ കാര്യമാക്കിയിരുന്നുല്ല. മുന്നാറില്‍ പോയപ്പോഴാണ് വലിയ രീതിയില്‍ ബ്ലീഡിംഗ് ഉണ്ടായത്. അത് കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തി പരിശോധനകള്‍ നടത്തി അപ്പോഴാണ് ക്യാന്‍സര്‍ ആണ് അസുഖം എന്ന് ഉറപ്പിച്ചത്. തന്നോട് ആദ്യം പറയാന്‍ ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ അങ്ങോട്ട് ചോദിച്ചതാണ് ക്യാന്‍സര്‍ ആണോ എന്ന്. പരിശോധന നടക്കുമ്പോള്‍ തന്നെ അസുഖത്തിന്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആദ്യം അറിഞ്ഞപ്പോള്‍ ഒരു ശൂന്യത ആയിരുന്നെന്നും നടന് പറഞ്ഞു.