‘ഷൂട്ടിങ്ങ് നിര്‍ത്തി മോഹന്‍ലാല്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി വന്നു, അതുകൊണ്ട് ബഹുമാനം’; നടന് ബാല പറയുന്നു
മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചിത്രം ഗംഭീരമെന്നും ലാലേട്ടന് തകര്‍ത്തുവെന്നുമാണ്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഇത്ര ആവേശം കൊള്ളിക്കാനുള്ള കാരണം.
ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് നടന് ബാല പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ഞാന്‍ മോഹന്‍ലാല്‍ സാറിനെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട് പല അഭിമുഖങ്ങളിലും. അദ്ദേഹം ഒരു എക്സ്ട്ര ഓര്‍ഡിനറി ആക്ടറാണ്. ലെജന്റ് അവതാര്‍ എന്നൊക്കെ പറയാം. എനിക്ക് അദ്ദേഹത്തിന്റെ പുലിമുരുകന് സിനിമയേക്കാള്‍ ഇഷ്ടം കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ്. അദ്ദേഹത്തിനെ എനിക്ക് കൂടുതല്‍ ഇഷ്ടമാവാന്‍ കാരണം എന്താണെന്ന് അറിയോ.. അമൃത ആശുപത്രിയില്‍ അദ്ദേഹം എല്ലാ ഷൂട്ടിംങ്ങും നിര്‍ത്തി മോഹന്‍ലാല്‍ സാറിന്റെ അമ്മയ്ക്ക് വേണ്ടി വന്നിരുന്നു. ഒരു കോടീശ്വരനായിട്ടോ ഒരു നടനായിട്ടോ അല്ല. എന്റെ അമ്മയെ ഞാന്‍ നോക്കണം. മോഹന്‍ലാല്‍ ചെയ്തു. അതുകൊണ്ട് ബാലയ്ക്ക് അദ്ദേഹത്തോട് ബഹുമാനം” എന്നും ബാല പറയുന്നു.
മലയാള സിനിമകള്‍ കാണുന്ന ഏതമ്മയുടെയും ആഗ്രഹമാണ് മോഹന്‍ലാലിനെപ്പോലെ ഒരു മകന്. കുസൃതി കാട്ടിച്ചിരിക്കുന്ന, മടിയില്‍ തലവച്ചു കിടന്ന് വര്‍ത്തമാനം പറയുന്ന, അമ്മയെ പ്രാണനെപ്പോലെ ചേര്‍ത്തുപിടിക്കുന്ന മകന്. തന്റെ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, അമ്മയെ ഓര്‍ത്തു കണ്ണുനിറയുന്ന മകനാണ് മോഹന്‍ലാല്‍. സ്വകാര്യ ജീവിത്തെക്കുറിച്ച് മോഹന്‍ലാല്‍ അഭിമുഖങ്ങളിലോ പൊതുവേദികളിലോ സംസാരിക്കാറില്ല. എന്നാല്‍ അമ്മയോടുള്ള തന്റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ മകനെ താന്‍ കാണുന്ന രീതിയെക്കുറിച്ച് ശാന്തകുമാരി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകന് ചിരിക്കുന്ന, ചിരിപ്പിക്കുന്ന ചിത്രങ്ങളോടാണ് തന്റെ പ്രിയം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ദു:ഖപര്യവസായിയായ ചിത്രങ്ങളും അടിപിടിയുള്ള ചിത്രങ്ങളുമൊന്നും കാണാറില്ലെന്നും അമ്മ പറഞ്ഞിട്ടുണ്ട്.