മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്ലര് റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 11 നാണ് വേൾഡ് വൈഡ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
അതുകൊണ്ട് തന്നെ പ്രേക്ഷകർ അമിത പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്ലര് മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി ഫേയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.
ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. മിഥുന് മുകുന്ദന് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്.