കൈയ്യിൽ പെട്രോൾ ബോംബുമായി രങ്ക; ഒപ്പം എന്തിനും തയ്യാറായി ശിങ്കിടികളും! ആളിക്കത്തി ‘ആവേശം’ പുതിയ പോസ്റ്റർ
1 min read

കൈയ്യിൽ പെട്രോൾ ബോംബുമായി രങ്ക; ഒപ്പം എന്തിനും തയ്യാറായി ശിങ്കിടികളും! ആളിക്കത്തി ‘ആവേശം’ പുതിയ പോസ്റ്റർ

വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും ഏറ്റെടുത്ത ‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന സിനിമയുടെ പുത്തൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. കൈയ്യിൽ പെട്രോൾ ബോംബുമായി നിൽക്കുന്ന രങ്ക എന്ന കഥാപാത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ രങ്കയായി എത്തുന്നത്. ഏപ്രിൽ 11നാണ് ‘ആവേശ’ത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

 

സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂത്തിനും ഫാമിലിക്കും ആഘോഷമാക്കാൻ പറ്റിയ സിനിമയായാണ് ‘ആവേശം’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. കോമഡിയും ആക്ഷനും ഇമോഷൻസുമൊക്കെ സമാസമം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ: മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, ലൈൻ പ്രൊഡ്യൂസർ: പി.കെ. ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, ഗാനരചന: വിനായക് ശശികുമാർ കോസ്റ്റ്യൂസ്: മഷർ ഹംസ, മേക്കപ്പ്: ആർ.ജി. വയനാടൻ, കോറിയോഗ്രഫി: സാൻഡി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആക്ഷൻ: ചേതൻ ഡിസൂസ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, നിദാദ് കെ.എൻ, ഡിസൈൻസ് : എസ്തെറ്റിക് കുഞ്ഞമ്മ, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്ക്. ഡിസ്ട്രിബ്യൂഷൻ: എ ആൻഡ് എ റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.