സര്‍വ്വകാല യുട്യൂബ് റക്കൊര്‍ഡുകള്‍ ഭേധിച്ചാണ് ആറാട്ട്‌ ട്രൈലറിന്‍റെ കുതിപ്പ് ; ട്രെയിലര്‍ രണ്ടു ദിവസം കൊണ്ട് നേടിയത്…
1 min read

സര്‍വ്വകാല യുട്യൂബ് റക്കൊര്‍ഡുകള്‍ ഭേധിച്ചാണ് ആറാട്ട്‌ ട്രൈലറിന്‍റെ കുതിപ്പ് ; ട്രെയിലര്‍ രണ്ടു ദിവസം കൊണ്ട് നേടിയത്…

താര രാജാവിന്റെ ആറാട്ടിനു സമയമായി. മോഹൻലാൽ നെയ്യാറ്റിൻകര ഗോപനായി എത്തുന്ന ആറാട്ട് എന്ന മാസ്സ് പടത്തിന്റെ മരണമാസ്സ് ട്രെയിലർ യൂട്യൂബിൽ എത്തിക്കഴിഞ്ഞു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ട്രെയിലർ. കോമഡിയും ആക്ഷനും ചേർന്ന ത്രസിപ്പിക്കുന്ന ട്രെയിലറിൽ കെ.ജി.എഫ് ലെ കൊടുംഭീകരനായ വില്ലനുമായി നേർക്കുനേർ വരുന്ന ലാലേട്ടനും, കൂടാതെ തെലുങ്ക് ഭാഷയിലുള്ള ലാലേട്ടന്റെ മാസ്സ് ഡയലോഗുകളും കൂടെയാവുമ്പോൾ സിനിമാ പ്രേമികൾ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു.സര്‍വ്വകാല യുട്യൂബ് റക്കൊര്‍ഡുകള്‍ ഭേധിച്ചാണ് ആറാട്ട്‌ ട്രൈലറിന്‍റെ കുതിപ്പ്. ആദ്യം ദിവസം തന്നെ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ട്രൈലെര്‍ നേടിയിരുന്നു. ഓണ്ലൈ‍ന്‍ പീപ്സിന്‍റെ പ്രതിനിധി സൈന മൂവീസുമായി സംസാരിച്ചതില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം മുപ്പത് ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു എന്നാണെന്നും അത് കുറച്ചു സാവധാനം മാത്രമേ യൂട്യൂബില്‍ പ്രതിഫലിക്കു എന്നുമാണ് അറിയാന്‍ സാധിച്ചത്. ഒപ്പം മലയാള സിനിമയിൽ ആദ്യമായി സംഗീത മാന്ത്രികൻ എ.ആർ റഹ്‌മാൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്, അദ്ദേഹത്തെയും ട്രെയിലറിൽ നമ്മുക്ക് കാണാം.മാടമ്പി, ഗ്രാന്റ്മാസ്റ്റർ,വില്ലൻ എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ആറാട്ട്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സജീഷ് മഞ്ചേരിയാണ് നിർമ്മാണം,രാഹുൽ രാജ് സംഗീത സംവിധാനം, സമീർ മുഹമ്മദ്‌ ആണ് എഡിറ്റിംഗ്,ശ്രദ്ധ ശ്രീനാഥ് ആണ് നായിക, കൂടാതെ നെടുമുടി വേണു, സിദ്ദിഖ്, സായികുമാർ, വിജയരാഘവൻ, നന്ദു, ബിജു പപ്പൻ, ജോണി ആന്റണി,ഷീല, സ്വാസിക, രചന നാരായണൻകുട്ടി എന്നിവരും അഭിനയിച്ചിട്ടുണ്ട്, ബാഹുബലിയിൽ കാലകേയൻ എന്ന വില്ലൻ കഥാപാത്രം ചെയ്ത പ്രഭാകർ കൂടെ എത്തുമ്പോൾ ആറാട്ടിലെ ലാലേട്ടന്റെ വിളയാട്ടം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.