“മമ്മൂട്ടി എന്ന് പറയുന്ന മനുഷ്യൻ ഉള്ളിൽ വ്യക്തിബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും ഒരുപാട് സൂക്ഷിച്ച് കൊണ്ട് നടക്കുന്ന ഒരു വ്യക്തിയാണ്” – മല്ലിക സുകുമാരൻ
മലയാള സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച തിളങ്ങി നിന്ന് താരമായിരുന്നു സുകുമാരൻ. സുകുമാരന്റെ കുടുംബം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഭാര്യ മല്ലിക സുകുമാരനും മക്കളും ഒക്കെ മലയാള സിനിമയിൽ തന്റേതായി ഇടം നേടി നിൽക്കുകയാണ്. ഇപ്പോഴും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ സജീവ സാന്നിധ്യമാണ് മല്ലിക സുകുമാരൻ. ഇപ്പോൾ ഇതാ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയെ കുറിച്ച് മല്ലിക സുകുമാരൻ മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. ഒരു ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മല്ലിക പറയുന്നത്.
മമ്മൂട്ടി എന്ന കലാകാരനെ ഒരു സിനിമാ നടനും ഉപരിയായി ഒരു സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തന്നിട്ടുള്ള വ്യക്തിയായി ആണ് താൻ കരുതുന്നത് എന്നും അങ്ങനെയാണ് സുകുവേട്ടൻ പറഞ്ഞു തന്ന അറിവ് വെച്ച് തനിക്ക് മനസ്സിലായിട്ടുള്ളത് എന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. ഞാൻ മമ്മൂട്ടിയെ അധികം പോയി കാണാറോ ഉപദ്രവിക്കാറോ ഒന്നുമില്ല. പക്ഷേ വളരെ ചെറുപ്പകാലം മുതൽ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് മമ്മൂട്ടിയെ വളരെ അടുത്തറിയാം. സുകുവേട്ടനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച സ്ഫോടനം എന്ന സിനിമയുടെ ആലപ്പുഴയിലെ സെറ്റിൽ ഞാനും പോയിരുന്നു. അന്ന് ഇന്ദ്രജിത്ത് കൈക്കുഞ്ഞ് ആണ്.
അധികം സംസാരിക്കാത്ത വ്യക്തിയാണ് കുറച്ചു ജാഡയാണ് അഹങ്കാരിയാണ് ധിക്കാരിയാണ് എന്നൊക്കെ, എന്നാൽ അങ്ങനെയല്ല അധികം സംസാരിച്ചിട്ട് പിന്നീട് പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ് അധികം സംസാരിക്കാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ. പല സന്ദർഭങ്ങളിലും എനിക്ക് അങ്ങനെയുള്ള അനുഭവമുണ്ടായിട്ടുണ്ട്. മമ്മൂട്ടി എന്ന് പറയുന്ന നടൻ ഉള്ളിൽ വ്യക്തിബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും ഒരുപാട് സൂക്ഷിച്ച് കൊണ്ട് നടക്കുന്ന ഒരു വ്യക്തിയാണ് എന്നാണ് മല്ലികയുടെ അഭിപ്രായം. അധികം സംസാരിക്കാറില്ല എങ്കിലും മമ്മൂട്ടിയുടെ സ്നേഹം അടുത്ത സുഹൃത്തുക്കൾക്ക് മനസ്സിലാക്കി എടുക്കാൻ പറ്റും എന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. അദ്ദേഹം ഒരു ക്ഷിപ്രകോപിയാണ് എന്ന് തോന്നുമെന്നും പക്ഷേ അത് സ്നേഹമുള്ളതുകൊണ്ടു ആണ് എന്നും ഒക്കെയാണ് ആളുകൾ പറയാറുള്ളത്. അദ്ദേഹത്തിന്റെ സ്നേഹമാണ് അങ്ങനെ പ്രതിഫലിക്കാറുള്ളത്.