‘ഈ വര്‍ഷം കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘തല്ലുമാല” യാണെന്ന് ലോകേഷ് കനകരാജ്
1 min read

‘ഈ വര്‍ഷം കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘തല്ലുമാല” യാണെന്ന് ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വിക്രം’.

ലോകേഷ് കനകരാജിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രം എന്ന സിനിമ പുറത്തിറങ്ങിയ വര്‍ഷം. കൈതിയും, മാസ്റ്ററും അടക്കമുള്ള ഹിറ്റുകള്‍ മുന്‍പും ഒരുക്കിയിട്ടുണ്ടെങ്കിലും വിക്രം എന്ന സിനിമ നേടിയ വിജയം വളരെ വലുതാണ്.

MasalaExclusive: Thallumala - Tovino Thomas and Kalyani Priyadharshan talk about their upcoming film - Masala

ഈ വര്‍ഷം ലോകേഷ് കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ചിത്രം, അല്ലെങ്കില്‍ തനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ ചിത്രമേതാണെന്നുള്ള അവതാരിക അനുപമ ചോപ്രയുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ലോകേഷ്. 2022 ല്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണെന്നാണ് ആ ഉത്തരം.

തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയ ചിത്രം തല്ലുമാലയാണ്. ആ ചിത്രം രണ്ട്, മൂന്ന് തവണ തുടര്‍ച്ചയായി കണ്ടെന്നും, അതിന്റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്ടപ്പെട്ടെന്നും. എന്റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നിയെന്നും ലോകേഷ് വെളിപ്പെടുത്തുന്നു. അതുപോലെ തനിക്ക് സംവിധാനം ചെയ്താല്‍ കൊള്ളാം എന്ന് തോന്നിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും ലോകേ് പറഞ്ഞു. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്‌സ് ആഡയില്‍ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ്.

Shine Tom and Tovino dance in this brown-red poster of Thallumala

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ട്രീറ്റ്‌മെന്റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്തിരുന്നു ഈ ചിത്രം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Thallumala movie review Unable to salvage beyond pointless swag show