ഏറ്റവും കൂടുതൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലിസ്റ്റിൽ എട്ടാം സ്ഥാനത്തായി വിക്രം! ലിസ്റ്റിൽ ആകെയുള്ള മലയാള ചിത്രം മോഹൻലാലിൻ്റെ പുലിമുരുകൻ.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. ഉലകനായകൻ കമൽഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമകൾക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഇറങ്ങി രണ്ടാഴ്ച പൂർത്തിയാക്കിയ ചിത്രത്തിന് ഇന്നും പല തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. കമല്ഹാസന് പുറമേ ചിത്രത്തിൽ വിജയ് സേതുപതി,ഫഹദ് ഫാസിൽ, നരേയ്ൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്.
പല സ്ഥലത്തെയും കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ഉലകനായകൻ്റെ ഏറ്റവും പുതിയ സിനിമ വിക്രം മുന്നേറുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽനിന്നും മാത്രം 140 കോടിയിലധികം രൂപയാണ് കനകരാജിന് പുതിയ ചിത്രമായ വിക്രത്തിന് ലഭിച്ചിരിക്കുന്നത്. വാരാന്ത്യം ആയതിനാൽ ഇനിയും ആ കളക്ഷൻ വർദ്ധിക്കാനാണ് സാധ്യത ഉള്ളത്. തമിഴ്നാട്ടിൽ 140 കോടി രൂപ നേടിയ ചിത്രം വേൾഡ് വൈഡ് കളക്ഷൻ 300 കോടി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായ കമൽഹാസൻ തന്നെയാണ് ചിത്രത്തിലെ ഒരു നിർമ്മാതാവ്. രാജ് കമൽ ഫിലിംസ് ഇൻറർനാഷണൽ നിർമ്മിച്ച ഒരു ആക്ഷൻ ഹൈ ഒക്ടെയ്ൻ ത്രില്ലറാണ് വിക്രം.
ഒരു സൗത്ത് ഇന്ത്യൻ സിനിമ വേൾഡ് വൈഡ് നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആയിരിക്കും ഈ സിനിമയുടെ എന്നും പറയുന്നു. ഈ ലിസ്റ്റിൽ മലയാളത്തിൽ നിന്നും ഒരൊറ്റ സിനിമ മാത്രമേ ഉള്ളൂ. അത് മറ്റാരുടെയും അല്ല മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിൻ്റെയാണ്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന സിനിമയാണ് ഈ ലിസ്റ്റിൽ ആകെ ഉള്ള മലയാള ചിത്രം.
ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രം 315 കോടി രൂപ വിക്രം നേടിയെന്നാണ് കമൽഹാസൻ പറയുന്നത്. ഇതിനെ സംബന്ധിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.”എൻറെ കടങ്ങളെല്ലാം ഞാൻ കൊടുത്തു തീർക്കും. ഞാൻ തൃപ്തിയായി ഭക്ഷണം കഴിക്കും. എൻറെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എനിക്ക് കഴിയുന്നത് എന്താണോ അത് ഞാൻ നൽകും. അവർക്കെല്ലാം കൊടുത്തശേഷം ഇനി കൊടുക്കാൻ ഒന്നുമില്ലെങ്കിൽ എൻറെ കയ്യിൽ ഒന്നുമില്ല എന്ന് ഞാൻ പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നത് അഭിനയിക്കേണ്ടത് ഇല്ല. എനിക്ക് വലിയ പദ്ധതികൾ ഒന്നും വേണ്ട. നല്ല മനുഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു.”താരം പറഞ്ഞ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തിൻ്റെ ഈ തുറന്നുപറച്ചിലിനെ അംഗീകരിച്ചുകൊണ്ടും അനുകൂലിച്ചു കൊണ്ടും ഒട്ടനവധി നിരവധി ആരാധകരാണ് എത്തുന്നത്.ഒരു സൗത്ത് ഇന്ത്യൻ സിനിമ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പട്ടികയിൽ എട്ടാം സ്ഥാനത്താണ് വിക്രം.