‘ഒപ്പമുണ്ട്,നമ്മൾ ജയിക്കും’ ദിനംപ്രതി 300 ടൺ ഓക്സിജൻ വിതരണം ചെയ്ത് ടാറ്റാ
മുംബൈ: അതിതീവ്ര കൊറോണോ വൈറസ് വീണ്ടും രാജ്യത്തെ പ്രതിസന്ധിയിൽ ആക്കുമ്പോൾ ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതെ ഗവൺമെന്റ് ജനങ്ങളും നട്ടംതിരിയുകയാണ്. അനിയന്ത്രിതമായ രോഗികളുടെ എണ്ണം കൂടുന്നതിനാൽ കരുതിയിരിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണത്തിനെ കാര്യത്തിലും വലിയ ആശങ്കയാണ് ഓരോ സംസ്ഥാനത്തെ ഗവൺമെന്റ്കൾക്കും ഉള്ളത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്സിജൻ ഉല്പാദനവും വിതരണവും രാജ്യത്തിൽ ക്ഷാമം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഓക്സിജൻ ഉല്പാദനവും വിതരണവും മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകുന്നുണ്ട് എങ്കിലും ആശങ്കകൾ ഒഴിയുന്നില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ വളരെ വലിയ ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ടാറ്റാ 200-300 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ദിനംപ്രതി ഇന്ത്യയിലെ വിവിധ സർക്കാരുകൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടാറ്റാ സ്റ്റീൽ ട്വിറ്റർ ഹാൻഡിലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഈ വിവരം കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ‘ദേശീയ അടിയന്തരാവശ്യങ്ങൾ കണക്കിലെടുത്ത് ഞങ്ങൾ 200-300 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ദിനംപ്രതി വിവിധ സർക്കാരുകൾക്കും ആശുപത്രികൾക്കും വിതരണം ചെയ്യുന്നുണ്ട്,ഈ പോരാട്ടത്തിൽ നമ്മൾ ഒന്നിച്ച്. അതിൽ ജയിക്കുക തന്നെ ചെയ്യും ‘- ടാറ്റാ കമ്പനി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. ജിൻഡാൽ സ്റ്റീൽസ് വ്യക്തമാക്കുന്നത് അനുസരിച്ച് ഛത്തീസ്ഗഡ്,ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 50-100 താൻ ഓക്സിജൻ ദിനംപ്രതി ടാറ്റ വിതരണം ചെയ്യുന്നുണ്ട്. ഇതിനോടകം 33,300 ടൺ ഓക്സിജൻ വിതരണം ചെയ്തതായി രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉരുക്ക് കമ്പനിയായ സെയിലും ട്വീറ്റ് ചെയ്തു കഴിഞ്ഞു.