‘ലൂസിഫറിന്റെ അടിസ്ഥാനം ഇല്യൂമിനാറ്റി തന്നെ, കാരണം…’ മുരളിഗോപി വെളിപ്പെടുത്തുന്നു
വമ്പൻ താരനിര,വലിയ ബഡ്ജറ്റ്,വലിയ ഹൈപ്പ് അങ്ങനെയെല്ല രീതിയിലുമുള്ള മാർക്കറ്റ് തന്ത്രങ്ങളും ഉപയോഗിച്ചുകൊണ്ട് വലിയ വിജയം വരിച്ച ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ.മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം രാജ്യത്തിന് അകത്തും പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. എല്ലാ കൊമേഷ്യൽ ഫോർമുലകളും ഉപയോഗിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജും മുരളി ഗോപിയും. നിലവിൽ പൃഥ്വിരാജ്, മോഹൻലാൽ, മുരളി ഗോപി ചെറിയ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്. നിലവിലുള്ള പ്രൊജക്റ്റുകൾ കഴിഞ്ഞാലുടൻ എമ്പുരാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിഗൂഢമായ ഒരു ഭൂതകാലമുള്ള മോഹൻലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രം വലിയ രീതിയിൽ ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിൽ ഉപയോഗിച്ച ഇല്യൂമിനാറ്റി എന്ന ആശയം ചെറിയ ഹൈപ്പ് ഒന്നുമല്ല ചിത്രത്തിന് നല്കിയത്. വിവിധ ഓൺലൈൻ ചാനലുകൾ ഉൾപ്പെടെ പ്രമുഖരായ പല മീഡിയകളും ലൂസിഫറിനെ അടിസ്ഥാനപ്പെടുത്തി ഇല്യൂമിനാറ്റി എന്താണ് എന്നുള്ള ഘോരമായ ചർച്ചകൾ വരെ നടത്തിയിരുന്നു. നിങ്ങൾ ഇല്യൂമിനാറ്റി ആണോ എന്ന ചോദ്യത്തിന് ‘ഞങ്ങൾ ഇല്യൂമിനാറ്റിക്കാർ അത് പറഞ്ഞു നടക്കാറില്ല’യെന്നാണ് പൃഥ്വിരാജ് തമാശരൂപേണ മറുപടി നൽകിയത്.
എന്നാൽ ഇപ്പോഴിതാ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇല്യൂമിനാറ്റി എന്ന ആശയവുമായി ലൂസിഫർ എന്ന ചിത്രത്തിന് നല്ല ബന്ധമുണ്ടെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഗൗരവകരമായി ഉള്ള യാതൊന്നും തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു ആശയത്തെ ആശ്രയിച്ച് കഥയ്ക്ക് കൂടുതൽ നിഗൂഢത ഉണ്ടാകാൻ വേണ്ടിയാണ് ഇല്യൂമിനാറ്റി ഉൾപ്പെടുത്തിയതെന്നും മുരളിഗോപി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,’ലൂസിഫറിന്റെ ബേസിക് ലയർ എന്നുപറയുന്നത് ഇല്യൂമിനാറ്റിയെ തുറന്നു കാട്ടുക എന്നു തന്നെയാണ്. ലൂസിഫേറിയൻ ലെജൻഡ്സും ഉണ്ട് അതേസമയം ഇല്യൂമിനാറ്റിയുടെ ബേസ് ലയറുമുണ്ട്. അപ്പോൾ ഇല്യൂമിനേറ്റി സിംബൽസിൽ വളരെ പ്രസിദ്ധമായ സിംബൽ ആണല്ലോ മൂങ്ങ എന്ന് പറയുന്നത്. അതൊരു നിഗൂഢതയെ വേണ്ടി ഉപയോഗിക്കുന്നതാണ്.’