‘അങ്ങനെ ചെയ്താൽ ഈച്ചെനെ ആട്ടി വീട്ടിൽ ഇരിക്കേണ്ടി വരും… കോപ്പി സുന്ദർ വിളിക്ക് കാരണം ഞാനല്ല ‘ ഗോപി സുന്ദർ പറയുന്നു
മലയാള സിനിമയിൽ ഏറ്റവും മൂല്യമുള്ള സംഗീതസംവിധായകനാണ് ഗോപി സുന്ദർ. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതങ്ങളും ഒരുക്കിയിട്ടുള്ള ഗോപി സുന്ദറിനെ സമൂഹമാധ്യമങ്ങളിൽ കോപ്പി സുന്ദർ എന്ന് പറഞ്ഞ് അധിക്ഷേപിക്കാറുണ്ട്. അതിന് കാരണക്കാരായവരെ കുറിച്ച് ഗോപിസുന്ദർ തുറന്നു പറഞ്ഞിരിക്കുകയാണ്. മറ്റു പാട്ടുകളോട് സാമ്യം തോന്നുന്ന പാട്ടുകൾ ഉണ്ടാക്കാൻ തന്നെ നിർബന്ധിതനാക്കുന്നുത് നിർമ്മാതാക്കളും മറ്റുള്ളവരും ആണെന്ന് ഗോപി സുന്ദർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ഇന്ന് നാൽപ്പത്തിനായിരം അമ്പതിനായിരം മ്യൂസിക് ഡയറക്ടർമാരാണ് കേരളത്തിലുള്ളത്. കേരളം പോലെ ഒരു കൊച്ച് ഇൻഡസ്ട്രിയിൽ നാൽപ്പത്തിനായിരം മ്യൂസിക് ഡയറക്ടർമാരുടെ പേര് എഴുതാൻ പറഞ്ഞാൽ സാധിക്കും. അത്രയും പേരുടെ ഇടയിൽ നിന്നുകൊണ്ടുള്ള ഒരു അവിഞ്ഞ പരുവത്തിൽ പോയിക്കൊണ്ടിരിക്കുകയാണ്. ആ രീതിയിൽ എല്ലാം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അന്നത്തെ മ്യൂസിക് ഡയറക്ടർമാർക്ക് അതുപോലുള്ള ഫ്രീഡം ഉണ്ടായിരുന്ന, അവര് പറയുന്ന വാക്കുകൾക്ക് വാല്യൂ ഉണ്ടായിരുന്നു. അപ്പോൾ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ തലയിടാൻ ആരും വരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള മഹത്തരമായ ക്രിയേഷൻസ് ഉണ്ടായത്. ഇന്ന് ഞങ്ങളെ പോലെ ഉള്ളവർ അത് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അടിച്ച് തള്ളപ്പെടുകയാണ്.
മറ്റൊരു പാട്ട് കേട്ടിട്ടില്ലേ അതുപോലുള്ള ഒരു പാട്ട് ചെയ്യ് ഇതുപോലൊരു പാട്ട് ചെയ്യ് എന്നു പറയും. ഏതെങ്കിലും പോലെ ഒരു പാട്ട് ഉണ്ടാക്കാനേ പറയൂ. രവീന്ദ്രൻ മാഷിന്റെ അടുത്തേക്ക് ചെന്ന് അതുപോലൊരു പാട്ട് ഉണ്ടാക്കാൻ പറഞ്ഞാൽ അതേ വഴിക്ക് പൊക്കോളാൻ പറയും. ഇന്ന് ഞങ്ങളെ പോലെ ഉള്ളവർക്ക് അത് പറയാൻ കഴിയില്ല. പെരുപ്പം കൂടി അതുകൊണ്ടുതന്നെ ഒന്നും പറയാൻ കഴിയില്ല. അപ്പോൾ അതുപോലെ ഒരു പാട്ട് വേണം എന്ന് പറയും. ഓക്കേ സാർ ചെയ്തു തരാമെന്ന് പറഞ്ഞ് പാട്ട് ചെയ്യുമ്പോൾ ‘അത് അതുപോലെ വന്നില്ല’ എന്ന് പറഞ്ഞ് മാറ്റി ചെയ്യിക്കും. അതിനുപകരം ഒരു സിറ്റുവേഷന് വേണ്ടി 40 ട്യൂൺ വരെ ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് ആ ട്യൂൺ മാറ്റപ്പെടുകയാണ്.
അതുപോലെ വരാതെ വന്നപ്പോൾ അതുതന്നെ ചെയ്തു കൊടുത്തപ്പോൾ എല്ലാവരും കയ്യടിച്ചു, അടിപൊളി പാട്ട് എന്നു പറഞ്ഞു. പക്ഷേ എനിക്കൊരു പേരു വീണു ‘കോപ്പി സുന്ദർ’. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞങ്ങളുടെ ആരുടേയും തെറ്റല്ല. ഒരു കലാകാരൻ എന്ന നിലയിൽ ശാട്യം പിടിക്കാം വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലോ എല്ലാവർക്കും. ഞാൻ എന്റെതായ രീതിയിലെ ചെയ്യുകയുള്ളൂ എന്നുപറഞ്ഞ് ശാട്യം പിടിക്കാം അങ്ങനെ ചെയ്താൽ ഈച്ചെനെ ആട്ടി വീട്ടിൽ ഇരിക്കേണ്ടി വരും.