മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാവാൻ പോകുന്ന ലോകോത്തര സിനിമയാവും ഈ ലിജോ ജോസ് പെല്ലിശേരി സിനിമ
ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഒക്കെയും വൻവിജയമായി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാർവതി തിരുവോത്ത്, മമ്മൂട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സിനിമാപ്രേമികൾക്ക് മുന്നിലെത്തിയപ്പോൾ സാമ്പത്തികവിജയം നേടിയെടുക്കുവാനും ആരാധകരുടെ മനം മയക്കുവാനും മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. തിയേറ്റർ റിലീസ് അല്ല എന്നുള്ള യാതൊരു കുറവും സംഭവിക്കാതെയാണ് പുഴു ആളുകളിലേക്ക് കടന്നുചെന്നത്. ഇനി അടുത്തതായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്ന് പറയുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന നൻ പകൽനേരത്ത് മയക്കം ആണ്.
പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. കാരണം ദുൽഖർ സൽമാൻ തൻറെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടപ്പോൾ മുതൽ കഥ എന്താകുമെന്നും മമ്മൂട്ടിയുടെ അഭിനയം എത്രത്തോളം മികച്ചതാകും എന്ന് അറിയുവാൻ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും. സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട് കേന്ദ്രീകരിച്ച് നടന്നിരുന്നു എന്ന പ്രത്യേകം സിനിമയ്ക്ക് അവകാശപ്പെടാനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം മലയാളത്തിലും തമിഴിലും ഒരേ സമയം പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്.
ലിജോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. പേരന്പ്, പുഴു എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കൂടാതെ രമ്യാ പാണ്ഡ്യനും അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. വ്യത്യസ്തതയാർന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഡയറക്ടറാണ് ലിജോ ജോസ് പല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ചുരുളി, ഈ മ യൗ, ജെല്ലിക്കെട്ട് തുടങ്ങിയ ഓരോ ചിത്രങ്ങളും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തത പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ പുതുമയാർന്ന പ്രമേയവുമായി എത്തിയിരിക്കുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എത്രത്തോളം മികച്ചതാകും എന്ന് അറിയുവാൻ ആകാംക്ഷ ഓരോ മലയാളികൾക്കും ഉണ്ട്. ടീസർ മുതൽ തന്നെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ചിത്രം. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതിന് പുറമെ അമരത്തിന് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൻ പകൽ നേരത്ത് മയക്കം. നവംബർ ഏഴാം തീയതി ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വേളാങ്കണ്ണിയിൽ വച്ചായിരുന്നു ചിത്രീകരണം നടന്നിരുന്നത് എങ്കിലും ഭൂരിഭാഗവും ലൊക്കേഷൻ പഴനി തന്നെയായിരുന്നു.